ദരിദ്ര കുടുംബത്തിൽ നിന്നും ആൾദൈവമായി സമ്പന്നതയിലേക്ക്; നഗ്ന പൂജയുടെ പേരിൽ പെൺകുട്ടികൾക്ക് പീഡനം; ദൃശ്യങ്ങൾ സിഡിയിൽ; ജയിലിലും പൂജാരി വേഷവും വിഐപി ജീവിതവും

കൊച്ചി: ഇന്ന് രാവിലെ കൊച്ചിയിൽ വെച്ച് ഹൃദയാഘാതം മൂലം അന്തരിച്ചസ്വയം പ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവൻ കേരളം വലിയ രീതിയിൽ ചർച്ച ചെയ്ത തട്ടിപ്പുവീരൻ. 16 വർഷത്തെ ജയിൽ വാസത്തിന് ശിക്ഷിക്കപ്പെട്ട ഇയാൾ പിന്നീട് ജയിലിൽ നിന്നിറങ്ങി പുറംലോകത്ത് നിന്നും ഒളിച്ചു താമസിച്ചുവരികയായിരുന്നു.

ഭൂമിത്തട്ടിപ്പ്, വഞ്ചനാക്കുറ്റം തുടങ്ങി ഒട്ടേറെ കേസുകളിൽ പ്രതിയായിരുന്ന ഇയാൾക്ക് ജയിൽ ശിക്ഷ ലഭിച്ചത് രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ്. സ്വന്തം ആശ്രമത്തിലെത്തിയ പെൺകുട്ടികളെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്. പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി സിഡിയിൽ സൂക്ഷിച്ച് വെച്ച ഇയാൾക്ക് ശിക്ഷ കിട്ടാൻ കാരണമായതും ഇതേ സിഡിയകൾ കമ്‌ടെടുത്തതാണ്.

കേരളത്തിലെ മിക്ക സ്വയം പ്രഖ്യാപിത ആൾദൈവങ്ങളെല്ലാം സംശയനിഴലിലാലും പലരുടേയും തട്ടിപ്പുകൾ പുറത്തുവന്നതും പലരും ഈ രംഗം തന്നെ ഉപേക്ഷിച്ചതിനും പിന്നിൽ സന്തോഷ് മാധവന്റെ അറസ്റ്റും തുടർ നടപടികളുമായിരുന്നു.

ഏതാണ്ട് 2008 വരെ വളരെ സുരക്ഷിതമായ ഒരു തട്ടിപ്പു രീതിയായിരുന്നു സന്തോഷ് മാധവൻ ഉൾപ്പടെയുള്ളവരുടെ ആൾദൈവ തട്ടിപ്പ്. എന്നാൽ, 2008-ൽ സന്തോഷ് മാധവന്റെ തട്ടിപ്പുകളും ലൈംഗികപീഡനങ്ങളും പുറംലോകമറിഞ്ഞതോടെ ഇതേ രംഗത്തുള്ള പലരുടെയും കള്ളി വെളിച്ചത്തായി.

കട്ടപ്പനയിൽ ജനിച്ച സന്തോഷ് മാധവൻ ഒരു ദരിദ്ര കുടുംബാംഗമായിരുന്നു. പത്താംക്ലാസ് വരെ പഠനം നടത്തി. അതിനുശേഷം നാടുവിട്ട് പല ജോലികൾ ചെയ്ത് ഉപജീവനം നടത്തി. പിന്നീട് ആൾദൈവമായി മാറി സ്വാമി ചൈതന്യ എന്ന പേരും സ്വീകരിച്ചു. ധാരാളം സ്വത്ത് വകകൾ സമ്പാദിക്കുകയും ഉന്നതങ്ങളിൽ പിടിപാടുള്ളയാളായി മാറുകയും ചെയ്തു. എന്നാൽ തട്ടിപ്പുകൾ അധിക കാലം തുടരാനായില്ല. എല്ലാ കള്ളത്തരവും ഒരിക്കൽ പൊളിയുമെന്ന വചനം സന്തോഷ് മാധവന്റെ കാര്യത്തിലും സത്യമായി.

സന്തോഷ് ലക്ഷങ്ങൾ തട്ടിയെന്ന് ആരോപിച്ച് ഒരു വിദേശമലയാളിയാണ് ഇയാൾക്കെതിരേ ആദ്യം പരാതി നൽകിയത്. പിന്നാലെ പോലീസ് അന്വേഷണം നടത്തി സന്തോഷ് മാധവനെ അറസ്റ്റ് ചെയ്തു. ഇതോടെ കെരളത്തിലെ മുക്കിലും മൂലയിലുമുള്ള തട്ടിപ്പുവീരന്മാരുടെയും തനി നിറം ചർച്ചയായത്.

സന്തോഷ് മാധവൻ ആളുകളെ വഞ്ചിക്കുക മാത്രമല്ല, തട്ടിപ്പുകളും ലൈംഗികപീഡന കുറ്റകൃത്യങ്ങളിലും പ്രതിയായിരുന്നു. ഇയാൾ നഗ്‌നപൂജയെന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അടക്കം ലൈംഗികമായി പീഡിപ്പിച്ചിരുന്നു.

പോലീസ് നടത്തിയ റെയ്ഡിൽ ഇയാളുടെ ഫ്ളാറ്റിൽനിന്ന് കടുവാത്തോലും പിടിച്ചെടുത്തത് വലിയ മാധ്യമ ചർച്ചകൾക്കാണ് വഴിവെച്ചത്. അന്ന് രാവും പകലുമില്ലാതെ മാധ്യമങ്ങൾ സന്തോഷ് മാധവനെ ആഘോഷമാക്കിയതും സമൂഹത്തിൽ ചർച്ചയായി.

ALSO READ- വിവാദ സ്വയം പ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവൻ അന്തരിച്ചു

അന്ന് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങളടങ്ങിയ സി.ഡി.കളടക്കം ഫ്ളാറ്റിൽനിന്ന് കണ്ടെടുത്തിരുന്നു. പീഡനക്കേസിൽ നിർണായക തെളിവായതും ഈ സിഡികളായിരുന്നു. രണ്ടുപെൺകുട്ടികളെ പീഡിപ്പിച്ചകേസിൽ 16 വർഷം കഠിനതടവിനാണ് സന്തോഷ് മാധവനെ ശിക്ഷിച്ചിത്. പിന്നീട് ഒരുകേസിൽ പ്രതിയെ കുറ്റവിമുക്തനാക്കുകയും ചെയ്തു.


ജയിലിലും ഇയാൾക്ക് വിഐപി പരിഗണന ലഭിച്ചു. ജയിലിൽ ‘പൂജാരി’യാകാൻ സന്തോഷ് ശ്രമങ്ങൾ നടത്തിയെന്നായിരുന്നു വിവരം. ജയിലിൽ നിരന്തരം പൂജകൾ ചെയ്യുന്നതായും ജയിൽ ഉദ്യോഗസ്ഥർ അടക്കമുള്ളവർ പൂജയ്ക്കായി സഹായങ്ങൾ ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ജയിലിൽ കിടന്നുകൊണ്ട് ഭൂമി ഇടപാടുകളടക്കം ഇയാൾ നടത്തിയതായാണ് വിവരം. സർക്കാർ മിച്ചഭൂമി തട്ടിപ്പ് വരെ ഇക്കാലത്ത് ഇയാൾ നടത്തി.

Exit mobile version