മലപ്പുറം: പശുവിനെ കറക്കുന്നതിനിടയില്‍ കിടാവിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഉപ്പട ഉദിരകുളം മങ്ങാട്ടുതൊടിക ചക്കി (ഇമ്മു – 74) ആണ് മരിച്ചത്.
രണ്ടാഴ്ച മുമ്പാണ് സംഭവം. തൊഴുത്തില്‍ പശുവിനെ കറക്കുന്നതിനിടയില്‍ കിടാവിന്റെ കുത്തേറ്റ് ഇവര്‍ തലയടിച്ച് വീഴുകയായിരുന്നു. പരിക്കേറ്റ വീട്ടമ്മയെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെ മരണപ്പെട്ടു.
Discussion about this post