ചാരക്കേസില്‍ തനിക്കും നഷ്ടപരിഹാരം വേണം; കോടതിയെ സമീപിക്കുമെന്നും ഫൗസിയ ഹസന്‍

കോഴിക്കോട്: ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റക്കാരിയെന്ന് മുദ്രകുത്തി പോലീസ് പീഡനങ്ങള്‍ക്ക് ഇരയായ തനിക്ക് നഷ്ടപരിഹാരം വേണമെന്ന് ഫൗസിയ ഹസന്‍. നമ്പി നാരായണന് നല്‍കിയതു പോലെ നഷ്ടപരിഹാരം തനിക്കും വേണം. ഇതിനായി കോടതിയെ സമീപിക്കുമെന്നും ഫൗസിയ ഹസന്‍ കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ചാരക്കേസു മൂലം തന്റെ മകളുടെ വിദ്യാഭ്യാസം മുടങ്ങിയെന്നും ഫൗസിയ ഹസന്‍ പറയുന്നു. വിവാദമായ ഐഎസ്ആര്‍ഒ ചാരക്കേസില്‍ മറിയം റഷീദയ്ക്കൊപ്പം ചാരവനിതയായി ചിത്രീകരിക്കപ്പെട്ടയാളാണ് ഫൗസിയ. എന്നാല്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറം കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതി കണ്ടെത്തിയ സാഹചര്യത്തില്‍ നമ്പി നാരായണനു ലഭിച്ചതു പോലെ തനിക്കും നഷ്ടപരിഹാരം വേണമെന്നാണ് ഫൗസിയയുടെ ആവശ്യം. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ അഭിഭാഷകനായ പ്രസാദ് ഗാന്ധിയെ ഫൗസിയ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Exit mobile version