കൊച്ചി: ക്ഷേത്രത്തിനുള്ളിലെ മുറിയില്‍ മേല്‍ശാന്തിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങമനാട് പുതുവാശേരി ശ്രാമ്പിക്കല്‍ ഭദ്രകാളി ക്ഷേത്രത്തിലെ മേല്‍ശാന്തി പറവൂര്‍ കുഞ്ഞിത്തൈ കണ്ണാടത്ത്പാടത്ത് കെഎസ് സാബു ആമ് മരിച്ചത്. തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
നാല്പ്പത്തിനാല് വയസ്സായിരുന്നു. ക്ഷേത്രത്തില്‍ നിന്ന് ദേവിയുടെ തിരുവാഭരണം അടക്കമുള്ള 13.5 പവന് സ്വര്‍ണവും കാണാതായിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിനുള്ളിലെ പൈപ്പില്‍ തൂങ്ങിയ നിലയിലാണ് മേല്‍ശാന്തിയെ കണ്ടെത്തിയത്.
also read:കെട്ടിടത്തില്‍ നിന്നും വീണ് പരിക്ക്, മലയാളി യുവാവിന് പ്രവാസലോകത്ത് ദാരുണാന്ത്യം
പിന്നാലെ ക്ഷേത്ര ഭാരവാഹികള്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം നഷ്ടപ്പെട്ടതായി അറിഞ്ഞത്. ഇതോടെ ചെങ്ങമനാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഉത്സവ നാളുകളില്‍ ദേവിക്ക് ചാര്‍ത്തുന്നതിനുള്ള 12 പവന് വരുന്ന തിരുവാഭരണം മേല്‍ശാന്തിയുടെ പക്കലായിരുന്നു.
എന്നാല്‍ ഉത്സവ ശേഷം ഇവ ബാങ്ക് ലോക്കറിലേക്കു മാറ്റുന്നതിന് ഭാരവാഹികള്‍ക്ക് തിരികെ നല്‍കിയിരുന്നില്ല. ഇക്കാര്യം ചോദിച്ചപ്പോള്‍ ഇന്നലെ മടക്കി നല്‍കാമെന്നാണ് അറിയിച്ചിരുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
Discussion about this post