കോഴിക്കോട്: മൂന്നുകുഞ്ഞുങ്ങളുള്ള കുടുംബം പോറ്റാന്‍ ജില്‍സണ്‍ തന്റെ ജീവിതം ഉഴിഞ്ഞുവച്ചു. ഓട്ടോ റിക്ഷാ ഓടിച്ചായിരുന്നു അദ്ദേഹം ആ കുടുംബം നോക്കിയിരുന്നത്. എന്നാല്‍ കുടുംബത്തിന്റെ ദൈനംദിനം ചെലവുകള്‍ കൂടിയതോടെ ഡ്രൈവിങ് മാത്രം മാതിയാകാതെ വന്നു. അങ്ങനെ ജില്‍സണ്‍ ഡ്രൈവിങ് ജോലിക്കൊപ്പം കോണ്‍ക്രീറ്റ് പണിക്കും പോയി തുടങ്ങി.
എന്നാല്‍ ജില്‍സണിനെ അവിടെ കാത്തിരുന്നത് വലിയ ക്രൂരതയായിരുന്നു.
കെട്ടിടനിര്‍മാണ സ്ഥലത്ത് വച്ച് കോണ്‍ക്രീറ്റ് മിക്‌സ്ചര്‍ യന്ത്രത്തില്‍ കുടുങ്ങി കൈ തന്നെ നഷ്ടമായി. ഇടതു കൈ പൂര്‍ണമായും അറ്റുപോയി. രണ്ടുശസ്ത്രക്രിയകള്‍ നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒരുമാസത്തിലേറെ നീണ്ട ചികില്‍സ. ആശുപത്രിവാസം കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവിന് എല്ലാ പ്രതീക്ഷകളും നഷ്ടമായിരുന്നു. ജീവിതം മുന്നോട്ട് എങ്ങനെ കൊണ്ടുപോകും എന്നായിരുന്നു ചോദ്യം.
ഒരു വയസു മുതല്‍ 6 വയസു വരെയുള്ള 3 കുട്ടികളുടെ പിതാവാണ് ജില്‍സണ്‍.
ശേഷം ജില്‍സണിന് മുന്നില്‍ കാരുണ്യത്തിന്റെ കരങ്ങള്‍ നീട്ടിയത് നാട്ടുകാരായിരുന്നു. കൃത്രിമ കൈ വച്ചാല്‍ ജോലി ചെയ്യാന്‍ പറ്റുമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന ഉറപ്പ്. എന്നാല്‍ ഇതിനായി 25 ലക്ഷത്തോളം രൂപ ചെലവ് വരും. ഈ തുക താങ്ങനാകാതെ ബുദ്ധിമുട്ടുകയാണ് കുടുംബം. ജില്‍സന്റെ ചികില്‍സാ സഹായത്തിനായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എംപി നൗഷാദ് ചെയര്‍മാനും കെസി ജോസഫ് കണ്‍വീനറുമായി സഹായ കമ്മിറ്റി രൂപീകരിച്ച് പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ: SBI Kalpetta Padinjarathara, A/C Number: 38161791291, IFSC Code: SBIN0017
Discussion about this post