പത്തനംതിട്ട: അടൂര്‍ പരുത്തിപ്പാറയില്‍ കാട്ടുപന്നിയെ കണ്ട് ഭയന്നോടിയ വീട്ടമ്മ കിണറ്റില്‍ വീണു. വയല പരുത്തിപ്പാറ സ്വദേശി എലിസബത്ത് ബാബുവിനെയാണ് കിണറ്റില്‍ കണ്ടെത്തിയത് 50 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് എലിസബത്ത് വീണത്.
ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് എലിസബത്തിനെ കാണാതായത്. പന്നിയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനായി എലിസബത്ത് സമീപത്തെ നെറ്റ് ഇട്ട് മൂടിയ കിണറ്റിന് മുകളിലേക്ക് ഓടിക്കയറിയപ്പോഴാണ് നെറ്റ് പൊട്ടി കിണറ്റില്‍ വീണത്.
ഈ സമയം എലിസബത്ത് കിണറ്റില്‍ വീണ കാര്യം അറിയാതെ വീട്ടുകാരും നാട്ടുകാരും എലിസബത്തിനായി തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് എലിസബത്ത് കിണറ്റില്‍ വീണ വിവരം അറിയുന്നത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അടൂരില്‍ നിന്നും എത്തിയ ഫയര്‍ ഫോഴ്‌സ് സംഘം എലിസബത്തിനെ രക്ഷപ്പെടുത്തിയത്.