കോഴിക്കോട്: കക്കയത്ത് ഭീതി പടര്‍ത്തിയ കാട്ടുപോത്തിനെ വെടിവയ്ക്കാന്‍ നിര്‍ദേശം നല്കിയെന്നു വനംമന്ത്രി എകെ ശശീന്ദ്രന്. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുമെന്നും മന്ത്രി പറഞ്ഞു.
കൃഷിയിടത്തില്‍ വെച്ചാണ് വയോധികനെ കാട്ടുപോത്ത് ആക്രമിച്ചത്. പാലാട്ടി അബ്രഹാം (69) ആണ് മരിച്ചത്. വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു ആക്രമണം. പ്രദേശത്ത് നിരന്തരം കാട്ടുപോത്ത് ഇറങ്ങാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
കൈയ്യിലുള്ളത് പടക്കം മാത്രമാണെന്നും ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞു മടുത്തെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. നാട്ടിലിറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടിവയ്ക്കാനുള്ള സംവിധാനം പോലുമില്ലെന്നും ഇവര്‍ പറയുന്നു.
Discussion about this post