തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേ ജി. സരിത (46) എന്ന സ്ത്രീ ആണ് മരിച്ചത്.
ഇന്നലെ രാത്രി സരിതയുടെ വീട്ടിലെത്തി സുഹൃത്ത് ബിനു സരിതയെ വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. ശേഷം ഇരുവരും തമ്മില്‍ സംസാരവും വാക്കേറ്റവും ഉണ്ടായി. ഇതിനൊടുവില്‍ ബിനു കയ്യില്‍ കരുതിയിരുന്ന പെട്രോളെടുത്ത് സരിതയുടെ ദേഹത്തൊഴിച്ച് തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ആശുപത്രിയില്‍
എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
കന്നാസില്‍ 5 ലിറ്റര്‍ പെട്രോളുമായിട്ടാണ് ബിനു എത്തിയത്. തീ കത്തിച്ചപ്പോള്‍ ഇയാളുടെ ദേഹത്തും തീ പടര്‍ന്നിരുന്നു. തുടര്‍ന്ന് ബിനു വീട്ടിനു പിന്നിലെ കിണറ്റിലേക്ക് എടുത്തു ചാടി. ഇവിടെ നിന്ന് അഗ്നിശമനസേന എത്തിയാണ് ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post