ജറുസലം: ഇസ്രയേലില്‍ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു. സംഭവത്തില്‍ രണ്ടു മലയാളികടക്കം ഏഴു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
കൊല്ലം സ്വദേശി നിബിന്‍ മാക്സ്വെല്ലാണ് കൊല്ലപ്പെട്ടത്. ബുഷ് ജോസഫ് ജോര്‍ജ്ജ്, ഇടുക്കി സ്വദേശിയായ പോള്‍ മെല്‍വിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ വിദഗ്ധ ചികിത്സയില്‍ കഴിയുകയാണിപ്പോള്‍.
മുഖത്തും ശരീരത്തിലും പരിക്കേറ്റതിനെ തുടര്‍ന്ന് ബുഷ് ജോസഫ് ജോര്‍ജിനെ ടിക്വയിലെ ബെയ്‌ലിന്‍സണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
പോള്‍ മെല്‍വിനെ നിസാര പരിക്കുകളോടെ വടക്കന്‍ ഇസ്രായേലി നഗരമായ സഫേദിലെ സിവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇസ്രയേലില്‍ കാര്‍ഷിക മേഖലയില്‍ തൊഴില്‍ ചെയ്തവരാണ് ആക്രമണത്തിന് ഇരയായത്.
Discussion about this post