പമ്പ: ശബരിമലയില്‍ ദര്‍ശനം നടത്തണമെന്ന ആവശ്യവുമായി എത്തിയ മുപ്പത്തി എട്ടുകാരി മഞ്ജുവിന് സുരക്ഷ ഒരുക്കുമെന്ന് പോലീസ് അറിയിച്ചു.
ഉണ്ടാകാന്‍ സാധ്യതയുള്ള ശക്തമായ പ്രതിഷേധങ്ങളെക്കുറിച്ചും പ്രശ്നങ്ങളെക്കുറിച്ചും പറഞ്ഞ് പോലീസ് പിന്തിരിക്കാന് ശ്രമിച്ചെങ്കിലും പോകണം എന്ന ഉറച്ച തീരുമാനത്തില്‍ തന്നെയാണ് താന്‍ എന്ന് മഞ്ജു അറിയിക്കുകയായിരുന്നു. താന്‍ ആക്ടിവിസ്റ്റായിട്ടല്ല വന്നിരിക്കുന്നത് എന്നും വ്രതമെടുത്ത് വന്ന വിശ്വാസിയാണെന്നും മഞ്ജു ആവര്‍ത്തിച്ചു. തുടര്‍ന്നാണ് പോലീസ് സുരക്ഷ ഒരുക്കുമെന്ന് അറിയിച്ചത്. കൊല്ലം കരുനാഗപ്പള്ളി ഇടനാട് സ്വദേശിയായ മഞ്ജു ദളിത് മഹിളാ ഫെഡറേഷന് സംസ്ഥാന പ്രസിഡന്റു കൂടിയാണ്.
ഐജി മനോജ് എബ്രഹാം, ഐജി ശ്രീജിത്ത്, എഡിജിപി അനില്‍ കാന്ത്, സന്നിധാനത്തിന്റെ പ്രത്യേക ചുമതലയുള്ള എസ്പി ദേബേഷ് കുമാര്‍ ബഹ്റ എന്നിവര്‍ കൂടിയാലോചനകള്‍ നടത്തി സുരക്ഷ വിലയിരുത്തി. 100 പേരടങ്ങുന്ന സംഘമാണ് മഞ്ജുവിന് സുരക്ഷ ഒരുക്കുന്നത്. വനിതാ പൊലീസിന്റെ ഒരു ബറ്റാലിയനും പമ്പയില്‍ തയ്യാറായി നില്‍ക്കുന്നുണ്ട്.
പ്രതിഷേധം കനക്കുന്നത് വരെ പോവുക. മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥ വന്നാല്‍ യുവതിയെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി തിരിച്ചു കൊണ്ട് വരിക എന്നാണ് പോലീസിന്റെ തീരുമാനം.
Discussion about this post