തിരുവനന്തപുരം: വെണ്‍പാലവട്ടത്ത് ക്രെയിനിന്റെ വടം പൊട്ടി വീണ് രണ്ട് അതിഥി തൊഴിലാളികള്‍ക്ക് ഗുരുതര പരിക്ക്. സ്വീവേജ് ടാങ്കില്‍ ജോലിക്കിടെ ഉരുക്കു വടം പൊട്ടിയാണ് അപകടമുണ്ടായത്. ബംഗാള്‍ സ്വദേശി പിന്റാ (30) ജാര്‍ഖണ്ഡ് സ്വദേശി അഫ്താബ് (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
നിര്‍മ്മാണത്തിലിരിക്കുന്ന സ്വീവേജ് ടാങ്കില്‍ ക്രെയിനില്‍ ഹിറ്റാച്ചി ഇറക്കിയ ശേഷം തൊഴിലാളികളെ ഇറക്കുന്നതിനിടെ ക്രെയിനിന്റെ ഉരുക്കു വടം പൊട്ടി വീഴുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി തൊഴിലാളികളെ പുറത്തെടുത്തു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.