പാലക്കാട്: മണ്ണാര്‍ക്കാട് പതിനൊന്നുകാരന് സൂര്യാഘാതമേറ്റു. മണ്ണാര്‍ക്കാട് സ്വദേശി രാധാകൃഷ്ണന്റെ മകന്‍ ശ്രീരാജിനാണ് സൂര്യാഘാതത്തില്‍ പൊള്ളലേറ്റത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. പൊള്ളലേറ്റതിനെ തുടര്‍ന്ന് ശ്രീരാജ് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണ്.
അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഫെബ്രുവരി മാസം തന്നെ സംസ്ഥാനത്ത് കനത്ത ചൂടാണ് അനുഭവപ്പെട്ടത്.
ചൂട് കനക്കുന്ന സാഹചര്യത്തില്‍ സൂര്യാഘാതത്തിനും സൂര്യാതപത്തിനുമെല്ലാം സാധ്യത കൂടുതലായതിനാല്‍ നല്ലതുപോലെ വെയിലുള്ള സമയത്ത്, പ്രത്യേകിച്ച് ഉച്ചസമയത്ത് കഴിയുന്നതും അധികസമയം സൂര്യപ്രകാശമേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.