തൃശൂര്‍: ചാലക്കുടിയില്‍ പാര്‍ക്ക് ചെയ്ത കാറിന് തീ പിടിച്ചു. ചാലക്കുടി കലാഭവന്‍ മണി പാര്‍ക്കിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനാണ് തീ പിടിച്ചത്. വിവരമറിഞ്ഞ് എത്തിയ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു.
മുനിസിപ്പാലിറ്റിയില്‍ ഓഫീസ് ആവശ്യത്തിനെത്തിയ ചാലക്കുടി പോട്ട സ്വദേശി മണക്കാട്ട് ദിവ്യ ഓടിച്ച കാറാണ് കത്തി നശിച്ചത്. ഓഫീസിലേക്ക് പോകുന്നതിനായി പാര്‍ക്കിന് മുന്നില്‍ കാര്‍ ഒതുക്കിയിടുകയായിരുന്നു. ശേഷം വണ്ടി എടുക്കാന്‍ നേരം മുന്‍ഭാഗത്ത് നിന്നായി പുക ഉയരുന്നത് കണ്ട ദിവ്യ വര്‍ക്‌ഷോപ്പ് ജീവനക്കാരനെ വിളിക്കാന്‍ ശ്രമിക്കുമ്പോഴേക്കും പുക ഉയരുകയും തീ പടരുകയുമായിരുന്നു.
ഇതു കണ്ട മുന്‍സിപ്പല്‍ ജീവനക്കാര്‍ നഗരസഭയുടെ ഓഫീസ് കെട്ടിടത്തിലെ സൈറന്‍ മുഴക്കുകയും, കെട്ടിടത്തില്‍ ഉണ്ടായിരുന്ന ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ ഉപയോഗിച്ച് തീയണക്കാന്‍ ശ്രമിക്കുകയും ചെയ്തു. പിന്നാലെ ഫയര്‍ഫോഴ്‌സ് കൂടി എത്തിയതോടെ വലിയ ദുരന്തം ഒഴിവാക്കിക്കൊണ്ട് തീ പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചു.