കൊച്ചി: ഹര്‍ത്താലിലും പണിമുടക്കിലും നാലും പാടും വണ്ടി തടഞ്ഞും കടകള്‍ അടപ്പിച്ച് പ്രതിഷേധക്കുമ്പോഴും അതൊന്നും വകവെയ്ക്കാതെ തന്റെ ജോലി കൃത്യമായി നിര്‍വ്വഹിച്ച് ജനങ്ങള്‍ക്ക് വേണ്ടി പായുകയാണ് കൊചിച മെട്രോ. ഹര്‍ത്താല്‍ ദിനത്തില്‍ കൊച്ചിയിലെ ജനങ്ങള്‍ക്ക് ആശ്വാസവുമാണ് മെട്രോ റെയില്‍. ഇക്കഴിഞ്ഞ ഹര്‍ത്താലിലും പൊതുജനത്തിന് ആശ്വാസം എന്നത് മെട്രോ മാത്രമായിരുന്നു.
മുപ്പത്തയ്യായിരത്തോളം പേരാണ് ബുധനാഴ്ച മാത്രം കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത്. ഹര്‍ത്താല്‍, പണിമുടക്ക് ദിനങ്ങളില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ നിശ്ചലമാകുമ്പോള്‍ നാട്ടുകാര്‍ക്ക് ആശ്വാസമാവുകയാണ് കൊച്ചി മെട്രോ. സാധാരണ ദിവസങ്ങളില്‍ ഉള്ളതിനേക്കാള്‍ യാത്രക്കാര്‍ കുറവാണെങ്കിലും മെട്രോയുടെ സേവനം പ്രയോജനപ്പെടുത്തുന്നവര്‍ ഏറെയാണ്. ശബരിമല കര്‍മസമിതി ഈമാസം മൂന്നിന് നടത്തിയ ഹര്‍ത്താലില്‍ 23,113 പേരാണ് കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത്.
ദേശീയ പണിമുടക്കിന്റെ ആദ്യദിനമായ എട്ടിന് 31,773 പേരാണ് മെട്രോയെ ആശ്രയിച്ചത്. പണിമുടക്കിന്റെ രണ്ടാം ദിനം യാത്രക്കാരുടെ എണ്ണം വീണ്ടും കൂടി. സാധാരണ ദിവസങ്ങളില്‍ നാല്പതിനായിരത്തിലേറെ പേരാണ് മെട്രോയില്‍ യാത്രചെയ്യുന്നത്. ഡിസംബര്‍ 21 മുതല്‍ ജനുവരി ഒന്നു വരെയുള്ള അവധിക്കാലത്ത് ശരാശരി അരലക്ഷം പേരാണ് പ്രതിദിനം മെട്രോയില്‍ യാത്രചെയ്തത്. വൈറ്റിലയിലേക്കുകൂടി ഈവര്‍ഷം സര്‍വീസ് എത്തുന്നതോടെ കൂടുതല്‍ പേര്‍ക്ക് മെട്രോ ആശ്രയമാകും.
Discussion about this post