മംഗലാപുരം: കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ കോളേജില്‍ മൂന്ന് വിദ്യാര്‍ഥിനികള്‍ക്ക് നേരേ മലയാളി യുവാവിന്റെ ആസിഡ് ആക്രമണം. കഡബയിലെ സര്‍ക്കാര്‍ പി.യു. കോളേജിലെ മൂന്നുവിദ്യാര്‍ഥിനികള്‍ക്ക് നേരേയാണ് ആസിഡ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ അബിന്‍(23) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച രാവിലെയായിരുന്നു കോളേജില്‍വെച്ച് വിദ്യാര്‍ഥിനികള്‍ക്ക് നേരേ ആക്രമണമുണ്ടായത്. വിദ്യാര്‍ഥിനികള്‍ പരീക്ഷയ്ക്കായി ഹാളില്‍ പ്രവേശിക്കാനിരിക്കെ അക്രമി ഇവരുടെ മുഖത്തേക്ക് ആസിഡൊഴിക്കുകയായിരുന്നു. അനില സിബി, അര്‍ച്ചന, അമൃത എന്നീ വിദ്യാര്‍ഥിനികള്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. മൂന്നുവിദ്യാര്‍ഥിനികളെയും കഡബയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി ഉടന്‍തന്നെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റും.
പ്രേമനൈരാശ്യത്തെ തുടര്‍ന്നാണ് അഭിന്‍ ഈ ക്രൂരകൃത്യത്തിന് മുതിര്‍ന്നതെന്ന് പോലീസ് പറയുന്നു. അഭിന്‍ ലക്ഷ്യമിട്ടത് ഒരു പെണ്‍കുട്ടിയെ ആയിരുന്നു. ഒരു പെണ്‍കുട്ടിയെ ലക്ഷ്യമിട്ടാണ് അഭിന്‍ ആക്രമണം നടത്തിയത്.
Discussion about this post