തിരുവനന്തപുരം: പൂക്കോട് വെറ്ററനറി കോളേജിൽ തൂങ്ങിമിരിച്ച നിലയിൽ കമ്ടെത്തിയ സിദ്ധാർത്ഥ് നേരിട്ടത് ക്രൂരമർദ്ദനമെന്ന് റിമാൻഡ് റിപ്പോർട്ട്. ഹോസ്റ്റലിൽ നിന്നും പുറത്തേക്ക് പോകാൻ അനുവദിക്കാതെ ക്രൂരമായി വിദ്യാർത്ഥിയെ മർദ്ദിച്ചെന്നാണ് റിപ്പോർട്ടിലുള്ളത്. നാട്ടിലേക്ക് മടങ്ങിയ സിദ്ധാർത്ഥിനെ കോളേജിലെ കീഴ്വഴക്കം അനുസരിച്ച് പെൺകുട്ടിയുടെ പരാതി ഒത്തുതീർപ്പാക്കാനെന്ന് പറഞ്ഞ് തിരികെ വിളിച്ചുവരുത്തി. ഫെബ്രുവരി 15ന് വീട്ടിലേക്ക് മടങ്ങിയ സിദ്ധാർഥനെ കോളജിലേക്ക് തിരികെ വന്നില്ലെങ്കിൽ പോലീസ് കേസാവുമെന്നും ഒത്തുതീർപ്പാക്കാമെന്നും പറഞ്ഞാണ് വിളിച്ച് വരുത്തിയത്. 16ന് തിരികെ ഹോസ്റ്റലിലെത്തിയ സിദ്ധാർത്ഥനെ പ്രതികൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ക്യാംപസിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് സിദ്ധാർത്ഥനെ മർദ്ദിച്ചു. ഹോസ്റ്റലിൽ നിന്നും എങ്ങോട്ടും പോകാൻ അനുവദിക്കാതെ പ്രതികൾ സിദ്ധാർത്ഥിനെ തടഞ്ഞുവെയ്ക്കുകയായിരുന്നു. രാത്രിയാണ് പ്രതികൾ സിദ്ധാർത്ഥിനെ മർദ്ദിക്കാൻ ആരംഭിച്ചത്. ക്യാംപസിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് മർദ്ദിച്ചു. തുടർന്ന് ഹോസ്റ്റലിൽ എത്തിച്ചും ക്രൂരമായി മർദ്ദനത്തിരയാക്കിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, സിദ്ധാർഥൻറെ മരണത്തിൽ മുഴുവൻ പ്രതികളും പിടിയിലായെങ്കിലും നിലവിൽ ചുമത്തിയിരിക്കുന്നത് ദുർബല വകുപ്പുകൾ ആണെന്ന് കുടുംബം ആരോപിക്കുന്നു. ഉത്തരവാദികളായവർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് പിതാവ് ജയപ്രകാശ് ആവശ്യപ്പെട്ടു. റാഗിങ്ങിനെതിരായ ദുർബല വകുപ്പുകൾ ചുമത്തി പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കരുതെന്നും സിദ്ധാർഥിന്റെ പിതാവ് ആവശ്യപ്പെട്ടു.
രണ്ടോ മൂന്നോ വർഷം മാത്രം ശിക്ഷ ലഭിക്കുന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ ചുമത്തണമെന്ന് പിതാവ് ജയപ്രകാശ് ആവശ്യപ്പെടുന്നു.
Discussion about this post