കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് മരിച്ചത് കോഴിക്കോട് സ്വദേശികള്‍ തന്നെയാണെന്ന് സൂചന. രാവിലെ നാലരയ്ക്കാണ് സംഭവമെന്നും ഓടിയെത്തിയപ്പോഴേക്കും ബൈക്ക് മറിഞ്ഞ് പൂര്‍ണ്ണമായി കത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷി പറയുന്നു.
അപ്പോള്‍ തന്നെ കെഎസ്ഇബിയിലും ഫയര്‍ സ്റ്റേഷനിലും പൊലീസ് സ്റ്റേഷനിലും വിളിച്ചു വിവരമറിയിച്ചു. അവരെത്തിയാണ് തീയണച്ചതെന്നും യുവാക്കളുടെ മുഖം വ്യക്തമായിരുന്നില്ലെന്നും ദൃക്സാക്ഷി പറഞ്ഞു.
ആശുപത്രിയിലെത്തിക്കുമ്പോള്‍ ഒരാള്‍ മരിക്കുകയും, ഒരാള്‍ക്ക് ജീവനും ഉണ്ടായിരുന്നു. യുവാക്കളുടെ ബന്ധുക്കളോട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എത്താന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. ബൈക്കിന്റെ നമ്പര്‍ പ്ളേറ്റ് കത്തിയ നിലയിലാണ്. ബൈക്കിന്റെ പെട്രോള്‍ ടാങ്ക് പൊട്ടിയ നിലയിലാണ്.
Discussion about this post