തിരുവനന്തപുരം: നിര്‍മ്മാണ ജോലിക്കായി കരാര്‍ തുകയെ ചൊല്ലിയുള്ള തര്‍ക്കത്തിനെ തുടര്‍ന്ന് സിഎസ്ഐ ദക്ഷിണ കേരള മഹാ ഇടവക ബിഷപ്പ് ധര്‍മ്മരാജ് റസാലത്തെ കരാറുകാരനും ജീവനക്കാരും തടഞ്ഞു വച്ചു. മൈക്കിള്‍ കണ്‍സ്ട്രക്ഷന്‍സ് ഉടമ പ്രവീണും ജീവനക്കാരുമാണ് പ്രതിഷേധവുമായെത്തിയത്.
സിഎസ്‌ഐ സഭയ്ക്കായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതില്‍ കോടികള്‍ നല്‍കാനുണ്ടെന്നാണ് പരാതി. പ്രതിഷേധക്കാരെ പോലീസ് ബലംപ്രയോഗിച്ച് മാറ്റാന്‍ ശ്രമിച്ചത് സ്ഥലത്ത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി. നിര്‍മ്മാണകരാര്‍ തുക നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു പ്രവീണിന്റെയും തൊഴിലാളികളുടെയും പ്രതിഷേധം. സഭാ ആസ്ഥാനത്തുനിന്നും കാറില്‍ പുറത്തേക്ക് പോയ ബിഷപ്പ് ധര്‍മ്മരാജ് റസാലത്തെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള പ്രതിഷേധക്കാര്‍ തടഞ്ഞുവെച്ചു.
പ്ലക്കാര്‍ഡുകളുമായി മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാരെ പോലീസ് എത്തി മാറ്റാന്‍ ശ്രമിച്ചു. ഇത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി.പതിനൊന്ന് കോടിയിലധികം രൂപ സഭ നല്‍കാനുണ്ടെന്നാണ് പ്രവീണ്‍ പറയുന്നത്. നിര്‍മ്മാണ ഉപകരണങ്ങള്‍ പോലും വിട്ടു നല്‍കുന്നില്ലെന്നും ആരോപണമുണ്ട്. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ വിധി വന്നശേഷം തീരുമാനം എടുക്കുമെന്ന് സഭ ഭാരവാഹികള്‍ പറഞ്ഞു. മുന്‍ഭരണ സമിതിയുമായ് ചേര്‍ന്ന് കരാറുകാരന്‍ അഴിമതി നടത്തിയെനാണ് സഭയുടെ ആരോപണം.