ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. ഈ പട്ടികയിൽ കേരളത്തിലെ 12 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും ഉൾപ്പെടുന്നുണ്ട്. കൂടുമാറി എത്തിയ അനിൽ ആന്റണിയും സ്ഥാനാർത്ഥി പട്ടികയിലുണ്ട്. പത്തനംതിട്ടയിലാണ് അനിൽ ആന്റണി മത്സരിക്കുക.
തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ആറ്റിങ്ങലിൽ വിദേശകാര്യ സഹമന്ത്രി വി മുരളീധരനും മത്സരിക്കും. ആലപ്പുഴയിൽ ശോഭാ സുരേന്ദ്രനും തൃശ്ശൂരിൽ സുരേഷ് ഗോപിയും മത്സരത്തിനിറങ്ങും. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പേര് പുറത്തുവിട്ട പട്ടികയിലില്ല.
സ്ഥാനാർത്ഥി പട്ടിക ഇങ്ങനെ:
കാസർകോട്- എം.എൽ. അശ്വിനി
കണ്ണൂർ- സി. രഘുനാഥ്
വടകര- പ്രഫുൽ കൃഷ്ണ
കോഴിക്കോട്- എം.ടി. രമേശ്
മലപ്പുറം- ഡോ അബ്ദുൾ സലാം
പൊന്നാനി- നിവേദിത സുബ്രഹ്‌മണ്യം
പാലക്കാട്- സി കൃഷ്ണകുമാർ
തൃശ്ശൂർ- സുരേഷ് ഗോപി
ആലപ്പുഴ- ശോഭാ സുരേന്ദ്രൻ
പത്തനംതിട്ട- അനിൽ ആന്റണി
ആറ്റിങ്ങൽ- വി മുരളീധരൻ
തിരുവനന്തപുരം- രാജീവ് ചന്ദ്രശേഖരൻ