തൃശ്ശൂർ: കുന്നംകുളം ചൊവ്വന്നൂരിൽ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപഴഞ്ഞി സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു. പഴഞ്ഞി ചെറുതുരുത്തി സ്വദേശിനി മണ്ടുംമ്പാൽ വീട്ടിൽ അനിൽകുമാറിന്റെ മകൾ അപർണയാണ് (18) മരിച്ചത്.
സുഹൃത്തിനൊപ്പം ബൈക്കിൽ ചൊവ്വന്നൂരിൽ നടക്കുന്ന എസ്എഫ്ഐ ഏരിയ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി പോവുകയായിരുന്നു അപർണ. ഇതിനിടെയാണ് ചൊവ്വന്നൂർ പാടത്തിന് സമീപത്ത് വെച്ച് ബൈക്കിന് പിന്നിൽ ടോറസ് ലോറി വന്നിടിക്കുകയായിരുന്നു. നിലത്തു വീണ അപർണയുടെ തലക്ക് മുകളിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ALSO READ- സിദ്ധാര്‍ത്ഥന്റെ മരണം: വെറ്ററിനറി സര്‍വ്വകലാശാല വിസിയെ സസ്പെന്‍സ് ചെയ്ത് ഗവര്‍ണര്‍
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ നന്മ ആംബുലൻസ് പ്രവർത്തകർ പെൺകുട്ടിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബൈക്ക് ഓടിച്ചിരുന്ന അക്ഷയുടെ പരിക്കുകൾ നിസാരമാണ്.
Discussion about this post