തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ്സില്‍ പെട്ടി ഓട്ടോറിക്ഷ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരത്താണ് സംഭവം. ഇരുപത്തിനാലുകാരനായ പോത്തന്‍കോട് സ്വദേശി മുഹമ്മദ് ഷിജിന് ആണ് മരിച്ചത്.
പെട്ടി ഓട്ടോയിലെ യാത്രക്കാരനായിരുന്നു ഷിജിന്. ഇന്നലെ വൈകുന്നേരം മൂന്നരയോടെ പാറശ്ശാല പ്ലാമൂട്ടുക്കടക്ക് സമീപം കാക്കവിളയിലാണ് അപകടം നടന്നത്.
also read:രാമേശ്വരം കഫേയിലെ സ്ഫോടനം;പരിക്കേറ്റ 46കാരിയുടെ കേള്‍വിശക്തി നഷ്ടമായേക്കും, കൂടുതല്‍ വിവരങ്ങള്‍
അമിതവേഗത്തിലായിരുന്നു കടകുളം ഭാഗത്ത് നിന്ന് പ്ലാമൂട്ടുക്കടയിലേക്ക് പെട്ടി ഓട്ടോ പോയിക്കൊണ്ടിരുന്നത്. തുടര്‍ന്ന് നിയന്ത്രണം വിട്ട് ബസിന്റെ മുന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
പെട്ടി ഓട്ടോ അമിതവേഗതയില്‍ വരുന്നത് ശ്രദ്ധയില്വെട്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ പെട്ടന്ന് ബസ് വെട്ടിത്തിരിച്ച് സമീപത്തെ വീടിന്റെ മതിലില്‍ ഇടിച്ചു. അപകടത്തില്‍ യാത്രക്കാര്‍ക്കൊന്നും പരിക്ക് പറ്റിയിട്ടില്ല.
Discussion about this post