കൽപ്പറ്റ: പൂക്കോട് വെറ്റിനറി കോളേജിലെ ബിവിഎസ്‌സി രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നസിദ്ധാർത്ഥിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് സർവകലാശാല വിസി ഡോ. എംആർ ശശീന്ദ്രനാഥ്. അതേസമയം, ഡീൻ ഡോ. എംകെ നാരായണനെതിരെ നടപടി വേണമെന്ന് വിസിയോട് കുടുംബം ആവശ്യപ്പെട്ടു. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് സർവകലാശാല ഉറപ്പുനൽകുന്നുവെന്ന് പറഞ്ഞാണ് വിസി മടങ്ങിയത്.
സിദ്ധാർത്ഥിന്റെ കുടുംബത്തിനൊപ്പം നിൽക്കുമെന്ന് വിസി എംആർ ശശീന്ദ്രനാഥ് വ്യക്തമാക്കി. കേസിൽ ഇനിയും പിടിയിലാകാനുള്ളത് എട്ട് പ്രതികളാണ്. ഇന്നലെ എസ്എഫ്‌ഐ യുണിറ്റ് സെക്രട്ടറി അമൽ ഇസ്ഹാനും സർവകലാശാല യൂണിയൻ പ്രസിഡന്റ് കെ അരുണും കീഴടങ്ങിയിരുന്നു. ഇരുവരും കൃത്യത്തിൽ നേരിട്ട് പങ്കെടുക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്‌തെന്നാണ് വിവരം.
താങ്ങിമരിച്ച നിലയിൽ സിദ്ധാർത്ഥിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഇനിയും തുടരുകയാണ്. ഈ കേസ് അന്വേഷണത്തിനായി അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശത്തെതുടർന്നാണ് പ്രത്യേക സംഘം രൂപീകരിച്ചത്. പ്രതികൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.
Discussion about this post