കുട്ടനാട്: പതിവുപോലെ നാട്ടിലൂടെ നടക്കാന്‍ ഇറങ്ങിയപ്പോഴാണ് ഒരു അജ്ഞാതന്‍ വഴിയോരത്ത് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ആദ്യം വില കൊടുതതില്ലെങ്കിലും പത്തുമണിയായിട്ടും യാതരു അനക്കവും കണ്ടില്ല. ഇതോടെ മരിച്ചോ എന്ന ആശങ്ക ഉണര്‍ന്നു. ഇതോടെ പ്രദേശത്തെ മുറിവൈദ്യന്മാര് എത്തി മരണം ഉറപ്പിച്ചു. പക്ഷേ പോലീസ് എത്തി ഒന്നു തൊട്ടപ്പോള്‍ ആ ശരീരത്തില്‍ ജീവന് തുടിച്ചു.
കൊല്ലം കല്ലുവെട്ടാംകഴിയില് കുളത്തുപ്പുഴ വീട്ടില്‍ വിജയനാണ് (60) അല്‍പ്പനേരം മൃതദേഹമായി ചക്കുളത്തുകാവ് ക്ഷേത്രത്തിനു സമീപം റോഡരികില്‍ കിടന്നത്. വിജയന് അബോധാവസ്ഥയിലായിരുന്നു. ഇതാണ് മരിച്ചു എന്ന് കരുതാന്‍ ഇടയായത്. എടത്വ എസ്ഐയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം വിശദമായി പരിശോധിച്ചപ്പോഴാണ് ജീവന്റെ തുടിപ്പ് അവശേഷിക്കുന്നുവെന്ന് ബോധ്യമായത്.
ഉടന്‍തന്നെ ആംബുലന്‍സില്‍ തിരുവല്ല ഗവ. ആശുപത്രിയിലേക്കു മാറ്റി. അപകടനില തരണം ചെയ്തതായി എടത്വ എസ്ഐ ക്രസില്‍ ക്രിസ്റ്റിന്‍രാജ് അറിയിച്ചു. ബന്ധുക്കള്‍ ആരെങ്കിലുമുണ്ടെങ്കില്‍ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് പോലീസ്.
Discussion about this post