കോഴിക്കോട്: കാര്‍ യാത്രികരുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥിക്ക് പരിക്ക്. കോഴിക്കോടാണ് സംഭവം. കറുത്തപറമ്പ് സ്വദേശിയും മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് ഷഹന്(20) ആണ് പരിക്ക് പറ്റിയത്്.
യുവാവ് ആശുപത്രിയില്‍ ചികിത്സ തേടി. ചെവിക്ക് സാരമായി പരുക്കേറ്റ ഷഹന്റെ കേള്‍വി ശക്തിക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ടെന്ന് കുടുംബം പറഞ്ഞു. കഴിഞ്ഞ ഇരുപതിനാണ് സംഭവം.
എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ എന്‍.സി ഹോസ്പിറ്റലിന് മുന്‍വശത്തുവെച്ചാണ് അക്രമം നടന്നത്. മുഹമ്മദ് ഷഹന് രാത്രി പത്തോടെ സുഹൃത്തിന്റെ ബൈക്കില്‍ കറുത്തപറമ്പിലെ വീട്ടില്‍ നിന്നും മുക്കത്തേക്ക് പോകുകയായിരുന്നു.
ബൈക്ക് കറുത്തപറമ്പിലെ ഇടറോഡില്‍ നിന്ന് സംസ്ഥാന പാതയിലേക്ക് പ്രവേശിച്ചത് ഒരു കാറിന് മുന്‍പിലേക്കായിരുന്നു. കാറിലെത്തിയവരെ ഇത് പ്രകോപിപ്പിച്ചു.
തുടര്‍ന്ന് കാറിലെത്തിയ സംഘം പുറത്തിറങ്ങി അസഭ്യം വിളിക്കുകയും തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തെന്നും നാല് പേര് ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്നും ഷഹന് പറയുന്നു.
Discussion about this post