കൊച്ചി: അടിമുടി ഹൈട് ആയി കൊച്ചി എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസ്. നക്ഷത്ര ഹോട്ടലിന്റെ മാതൃകയിലാണ് ഓഫീസ് നിര്‍മ്മിച്ചിരിക്കുന്നത്. വൈപ്പിന്‍ പള്ളിപ്പുറം സംസ്ഥാന പാതയില്‍ മാലിപ്പുറത്താണ് എളങ്കുന്നപ്പുഴ പഞ്ചായത്തിന്റെ നവീകരിച്ച കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ആധുനിക സംവിധാനങ്ങളോടെ നിര്‍മ്മിച്ച ഓഫിസിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിര്‍വഹിക്കും.
കണ്ടാല്‍ സര്‍ക്കാര്‍ സ്ഥാപനമാണെന്ന് പറയുകയില്ല. നൂതന സംവിധാനങ്ങളാണ് ഓഫീസിലെ മുറികളില്‍ ഒരുക്കിയിരിക്കുന്നത്. ഓഫീസിലെ തിരക്ക് ഒഴിവാക്കാന്‍ ക്യൂ മാനേജ്മെന്റ് സിസ്റ്റം, ഫ്രണ്ട് ഓഫീസ്, ഓപ്റ്റിമൈസര്‍ റെക്കോര്‍ഡ് റൂം, കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഹെല്പ് ഡെസ്ക്, കുടിവെള്ള സംവിധാനം, ആധുനിക ഇരിപ്പിടങ്ങള്‍, ശുചിമുറികള്‍ തുടങ്ങിയവയെല്ലാം പുതിയ ഓഫിസിലുണ്ട്. 55 ലക്ഷം രൂപ ചെലവിട്ടാണ് പഞ്ചായത്ത് ഓഫിസ് കെട്ടിടം നവീകരിച്ചത്.
Discussion about this post