തിരുവനന്തപുരം: തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാന്‍ ബിജെപി ദേശീയ നേതൃത്വം നിര്‍ദേശം നല്കി. ഉടന്‍ തന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഔദ്യോഗികമായി നടക്കും. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും.
ഇടത് സ്ഥാനാര്‍ഥിയായി പന്ന്യന്‍ രവീന്ദ്രനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശശി തരൂരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഇതോടെയാണ് തിരുവനന്തപുരത്ത് കേന്ദ്ര നേതാവിനെ തന്നെ മത്സരരംഗത്തിറക്കാന്‍ ബിജെപി തീരുമാനിച്ചത്.
രാജീവ് ചന്ദ്രശഖറിനെ കൂടാതെ സുരേഷ് ഗോപിയും വി മുരളീധരനും പട്ടികയിലെന്ന് സൂചനയുണ്ട്. ബിജെപി യുടെ ആദ്യ പട്ടികയില്‍ അക്ഷയ് കുമാര്‍, കങ്കണ റണോട്ട്, യുവരാജ് സിംഗ് ഉള്‍പ്പെടെയുള്ളവര്‍ക്ക് സാധ്യതയുണ്ട്.
നരേന്ദ്ര മോഡി, രാജ്നാഥ് സിംഗ്, അമിത് ഷാ, ബന്‍സുരി സ്വരാജ്, അക്ഷയ് കുമാര്‍, കങ്കണ റണോട്ട്, യുവരാജ് സിംഗ്, കപില്‍ മിശ്ര, സതീഷ് പൂനിയ, ശിവരാജ് സിംഗ് ചൗഹാന്, ദിനേശ് ശര്‍മ്മ, അണ്ണാമലൈ, ത്രിവേന്ദ്ര റാവത്ത്, സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന് എന്നിവരാണ് ബിജെപിയുടെ ആദ്യ പട്ടികയില്‍ ഉള്‍പ്പെടാനിടയുള്ളവര്‍.
Discussion about this post