തിരുവനന്തപുരത്ത് : ശശി തരൂരിനെ ഇത്തവണയും തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കാനൊരുങ്ങി യുഡിഎഫ്. സമരാഗ്‌നി വേദിയില്‍ വെച്ചായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.
തിരുവനന്തപുരത്ത് ശശി തരൂരിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയാണ്. സിപിഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രനാണ് ഇടത് സ്ഥാനാര്‍ത്ഥി.
also read:പി ജയരാജന്‍ വധശ്രമക്കേസ്: ആര്‍എസ്എസ് പ്രവര്‍ത്തകരായ എട്ട് പ്രതികളെ വെറുതെ വിട്ടു
എന്‍ഡിഎ സ്ഥാനാര്‍ഥിയായി എത്തുന്നത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ്. അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാന്‍ ബിജെപി ദേശീയ നേതൃത്വം നിര്‍ദേശം നല്‍കി.
യുഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി ഉടന്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലേക്ക് കടക്കും. 20 മണ്ഡലങ്ങളിലേക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി കഴിഞ്ഞു.