വാക്‌സിനേഷന്‍; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ വാക്‌സിനേഷന്‍ ശക്തിപ്പെടുത്തുന്നതിനായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

വിവിധ രോഗങ്ങള്‍ക്കെതിരെ ദേശീയ ഇമ്മ്യൂണൈസേഷന്‍ ഷെഡ്യൂള്‍ പ്രകാരം 12 വാക്സിനുകള്‍ നല്‍കുന്നുണ്ട്. നിലവില്‍ പല വാക്സിനുകള്‍ ഒരുമിച്ച് കൈകാര്യം ചെയ്യുമ്പോഴുള്ള പിഴവുകള്‍ ഒഴിവാക്കാനും വാക്സിനേഷന്‍ പ്രക്രിയ സുഗമമാക്കാനും വേണ്ടിയാണ് വാക്സിനേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

also read;ആഹാരം നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൊണ്ടുപോയി, അയല്‍വാസിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു, 43കാരന് കഠിനതടവ് ശിക്ഷ

ഒരു മെഡിക്കല്‍ ഓഫീസറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ മാത്രമേ വാക്സിനേഷന്‍ ക്ലിനിക്കോ സെഷനോ നടത്താവൂ എന്നും എല്ലാ കുട്ടികളുടെയും ആരോഗ്യനില വാക്സിനേഷന് മുമ്പ് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.

പ്രധാന നിര്‍ദേശങ്ങള്‍

* വാക്സിനേഷനായി പരിശീലനം നേടിയ ജിവനക്കാരെ മാത്രമേ നിയോഗിക്കാവൂ.

* വാക്സിനേഷന് മുമ്പ് കുട്ടിയുടെ പ്രായവും വാക്സിനും പരിശോധിച്ചുറപ്പിക്കണം.

* കുത്തിവയ്പ്പുകള്‍ ആരംഭിക്കുന്നതിന് മുമ്പ് ഐസ് ലൈന്‍ഡ് റഫ്രിജറേറ്ററില്‍ നിന്ന് വാക്സിന്‍ പുറത്തെടുത്ത് കാരിയറില്‍ വയ്ക്കുമ്പോള്‍ വാക്സിന്റെ പേര്, ബാച്ച് നമ്പര്‍, കാലഹരണ തീയതി, വിവിഎം, വാക്സിന്‍ വയല്‍ എന്നിവ പരിശോധിക്കണം.

* വാക്സിനേഷന്‍ എടുത്ത എല്ലാ കുട്ടികളും ഗര്‍ഭിണികളും വാക്സിനേഷന്‍ കഴിഞ്ഞ് 30 മിനിറ്റെങ്കിലും നിരീക്ഷണത്തില്‍ കഴിയണം.

* സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ദേശീയ ഇമ്മ്യൂണൈസേഷന്‍ ഷെഡ്യൂള്‍ പാലിക്കണം.

* അഴുക്ക് പുരണ്ട ചര്‍മ്മമാണെങ്കില്‍ കുത്തിവയ്പ്പിന് മുമ്പ് ആ ഭാഗം വൃത്തിയായി കഴുകണം.

* വാക്സിനേഷന്‍ സെഷനില്‍ അണുബാധ നിയന്ത്രണ പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം.

Exit mobile version