തിരുവനന്തപുരം: ആഹാരം നല്‍കാമെന്ന് പറഞ്ഞ് അയല്‍വാസിയായ പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച 43വയസ്സുകാരന് കടുത്ത ശിക്ഷ വിധിച്ച് കോടതി. നേമം വില്ലേജില്‍ പാപ്പനംകോട് എസ്റ്റേറ്റ് വാര്‍ഡില്‍ മുജീബ് റഹ്‌മാനെയാണ് കോടതി ശിക്ഷിച്ചത്.
14 വര്‍ഷത്തെ കഠിനതടവും 50,000 രൂപ പിഴയുമാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി ശിക്ഷ വിധിച്ചത്. പിഴ ഒടുക്കില്ലെങ്കില്‍ ആറുമാസ അധിക കഠിനതടവ് അനുഭവിക്കണം.
also read:നിരാഹാര സമരത്തിനിടെ ആരോഗ്യ നില വഷളായി; ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനെ ആശുപത്രിയിലേക്ക് മാറ്റി
കൂടാതെ പിഴത്തുക അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി വിധിച്ചു. കേസിനാസ്പദമായ സംഭവം നടന്നത് 2015ലാണ്. പെണ്‍കുട്ടിയുടെ അമ്മ ആശുപത്രിയിലുള്ള സഹോദരിയെ കാണുന്നതിന് പോയ സമയത്തായിരുന്നു സംഭവം.
സ്‌കൂള്‍ വിട്ടുവന്ന കുട്ടിയെ വീട്ടില്‍ ആരുമില്ലാത്തതിനാല്‍ ആഹാരം നല്‍കാമെന്ന് പറഞ്ഞ് പ്രതിയുടെ വീട്ടിലെത്തിച്ച ശേഷമായിരുന്നു പീഡനം. കൂടാതെ വിവരം പുറത്തു പറഞ്ഞാല്‍ നഗ്ന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
also Read:അധ്യാപികയായ ബിജെപി പ്രവര്‍ത്തക മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് സ്‌കൂളിനടുത്തെ കടയില്‍ നിന്ന്
സംഭവം നടന്ന് കുറച്ചു ദിവസം കഴിഞ്ഞ് പ്രതിയുടെ ഭാര്യ മൊബൈല്‍ ഫോണില്‍ ചിത്രം കാണുകയും തുടര്‍ന്ന് അതിജീവിതയുടെ മാതാവിനെ കാണിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Discussion about this post