ഇടുക്കി: മൂന്നാറില്‍ നിരാഹാര സമരത്തിനിടെ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് പോലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. ഷുഗര്‍ കുറയുകയും നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
മൂന്നാറിലെ കാട്ടാന ആക്രമണത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ടാണ് ഫെബ്രുവരി 27 ന് ഉച്ചയോടെ ഡീന്‍ കുര്യാക്കോസ് എംപി നിരാഹാര സമരം തുടങ്ങിയത്. പടയപ്പ ഉള്‍പ്പെടെയുള്ള അക്രമകാരികളായ കാട്ടാനകള്‍ ജനവാസ മേഖലയില്‍ എത്തുന്നത് തടയണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നുമായിരുന്നു ആവശ്യം. നിരാഹാര സമരം മൂന്നു ദിവസം പിന്നിട്ടപ്പോഴാണ് എംപിയുടെ ആരോഗ്യനില വഷളായത്.
പടയപ്പ ഉള്‍പ്പെടെയുള്ള അക്രമകാരികളായ കാട്ടാനകളെ പിടിച്ചുമാറ്റാന്‍ ഉത്തരവിടുക, ആര്‍ ആര്‍ ടി സംഘത്തെ വിപുലീകരിക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിച്ചത്. എന്നാല്‍ എംപിയുടെ സമരം സര്‍ക്കാര്‍ പരിഗണിച്ചേയില്ല. പക്ഷെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ നിരാഹാര സമരം തുടരുമെന്ന നിലപാടിലായിരുന്നു എംപി.
Discussion about this post