തിരുവനന്തപുരം: കേരളത്തിൽ ബിജെപി ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇവിടെ സ്ഥിര താമസം ആക്കിയാലും ബിജെപി കേരളത്തിൽ ജയിക്കില്ലെന്നും തൃശൂരിൽ സുരേഷ് ഗോപി അക്കൗണ്ട് തുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പെൻഷൻ മുടങ്ങിയത് വോട്ടിനെ ബാധിക്കില്ലെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സമസ്തയുൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗം വസ്തുത മനസിലാക്കി പ്രതികരിക്കുന്നുണ്ട്.
വീണ വിവാദം മുഖ്യമന്ത്രിക്കെതിരായ രാഷ്ട്രീയ ആക്രമണമാണെന്നും അതിനെ രാഷ്ട്രീയമായി നേരിടുമെന്നും കമ്പനികൾ തമ്മിലുള്ള തർക്കം അങ്ങനെ തന്നെയാണ് കാണേണ്ടത്. ഇതെല്ലാം വെറും ആരോപണം മാത്രമാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
രാഹുൽ ഗാന്ധി ഇന്ത്യ മുന്നണി രാഷ്ട്രീയം ഉയർത്തി പിടിച്ചു കേരളത്തിൽ മത്സരിക്കാതെ ബിജെപി കേന്ദ്രത്തിലേക്ക് പോകണം. പൊന്നാനി സ്ഥാനാർഥിക്കു പാർട്ടി ചിഹ്നം നൽകിയത് രാഷ്ട്രീയ സന്ദേശം നൽകാനാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post