പാലക്കാട്: ബസ് സ്റ്റാന്‍ഡില്‍ വെച്ച് പട്ടാപകല്‍ ഭാര്യയെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. പാലക്കാട് കൊഴിഞ്ഞമ്പാറയില്‍ ഇന്ന് രാവിലെ 7.30ഓടെയാണ് യുവതിക്കുനേരെ ഭര്‍ത്താവിന്റെ ആക്രമണം ഉണ്ടായത്.
നീലിപ്പാറ സ്വദേശിനിയായ ഗീതുവിനെയാണ് ഭര്‍ത്താവ് ഷണ്‍മുഖം ആക്രമിച്ചത്. കത്തികൊണ്ട് ഗീതുവിനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.
വിവരമറിഞ്ഞ് എത്തിയ പോലീസ് ഷണ്‍മുഖത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രകോപനത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. ഗുരുതരമായി പരിക്കേറ്റ ഗീതുവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.