തൃശൂര്‍: തിരുവനന്തപുരം മണ്ഡലത്തില്‍ നടി ശോഭന ബിജെപിയുടെ സ്ഥാനാര്‍ത്ഥിയാകുമെന്ന സുരേഷ് ഗോപിയുടെ വാദം തള്ളി ശശി തരൂര്‍ എംപി. തിരുവനന്തപുരത്ത് ശോഭന മത്സരിക്കില്ലെന്ന് തന്നോട് പറഞ്ഞെന്നും നിരാശയില്‍ നിന്നാണ് തിരുവനന്തപുരത്ത് ബിജെപിക്ക് ഒട്ടേറെ പേരുകള്‍ ഉയരുന്നതെന്നും തരൂര്‍ പറഞ്ഞു. ഗുരുവായൂര്‍ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തരൂര്‍.
”നടി ശോഭന എന്റെ നല്ല സുഹൃത്താണ്. അവര്‍ തിരുവനന്തപുരത്ത് മത്സരിക്കാനില്ലെന്ന കാര്യം ഫോണില്‍ അറിയിച്ചിരുന്നു. പലപ്പോഴായി പല പേരുകളാണ് ബിജെപി ഉയര്‍ത്തുന്നത്. അവരുടെ നിരാശയെ തുടര്‍ന്നാണ് പല പേരുകള്‍ പറയുന്നത്. ഇത്തരത്തിലുള്ള ബിജെപിയുടെ പ്രചാരണം ഭയം കൊണ്ടാണ്.”- എന്നും തരൂര്‍ പറഞ്ഞു.
അതേസമയം, തിരുവനന്തപുരത്തെ സ്ഥാനാര്‍ഥികളെ വിലകുറച്ചു കാണുന്നില്ലെന്നും ബിജെപിയുടെ വിദ്വേഷരാഷ്ട്രീയം കേരളത്തില്‍ വിലപ്പോകില്ലെന്നും തരൂര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കരുതെന്ന സിപിഐ നിലപാട് ശരിയല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരിയാണ്, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അവര്‍ സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയു
െപ്രസ്താവന. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തുനിന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനു പുറമേ നടി ശോഭനയുടെയും നിര്‍മാതാവ് സുരേഷ്‌കുമാറിന്റെയും പേരുകള്‍ ബിജെപി പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.