മോന്‍സന്‍ മാവുങ്കലിന്റെ ഒന്നരകോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

കൊച്ചി: പുരാവസ്തു ഇടപാടിലെ കള്ളപ്പണ കേസില്‍ മോന്‍സന്‍ മാവുങ്കലിന്റെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഒരു കോടി എണ്‍പത്തിയെട്ട് ലക്ഷം രൂപയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്.

വീട്, കെഎസ്എഫ്ഇയിലെ ഡെപ്പോസിറ്റുകള്‍ അടക്കം കണ്ടുകെട്ടിയതില്‍ ഉള്‍പ്പെടും. മോന്‍സന്‍, ഭാര്യ മോന്‍സി മാവുങ്കല്‍, മക്കളായ നിമിഷ, മാനസ് എന്നിവരുടെ പേരിലുള്ള അക്കൗണ്ടുകളിലുള്ള പണമാണ് താല്‍ക്കാലികമായി കണ്ടുകെട്ടിയിരിക്കുന്നത്.

അമൂല്യമായ പുരാവസ്തുക്കള്‍ കയ്യിലുണ്ടെന്ന് മാത്രമല്ല മോന്‍സണ്‍ സ്വയം അവകാശപ്പെട്ടിരുന്നത്. ലോക സമാധാന പ്രചാരകന്‍, മനുഷ്യസ്‌നേഹി, വിദ്യാഭ്യാസ വിദഗ്ധന്‍, തെലുങ്കു സിനിമാ നടന്‍, പ്രഭാഷകന്‍, മോട്ടിവേറ്റര്‍.. ഇങ്ങനെയൊക്കെയാണ് മോന്‍സണ്‍ മാവുങ്കല്‍ സ്വയം പരിചയപ്പെടുത്തിയത്.

പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ പലരില്‍ നിന്നായി മോന്‍സണ്‍ മാവുങ്കല്‍ 10 കോടിയോളം തട്ടിയെടുത്തെന്നാണ് മോന്‍സനെതിരായ പരാതി. യുഎഇ രാജകുടുംബത്തിന് പുരാവസ്തു വിറ്റ വകയില്‍ രണ്ട് ലക്ഷത്തി അറുപത്തിരണ്ടായിരം കോടി രൂപ വിദേശത്ത് നിന്ന് ബാങ്കിലെത്തിയിട്ടുണ്ടെന്നും ഇത് വിട്ടുകിട്ടാന്‍ ചില നിയമതടസ്സങ്ങളുളളതിനാല്‍ കോടതി വ്യവഹാരത്തിനായി സഹായിക്കണമെന്നും പറഞ്ഞ് പലരില്‍ നിന്നായി 10 കോടി രൂപ തട്ടിയെടുത്തെന്നാണ് മോന്‍സണ്‍ മാവുങ്കലിനെതിരായ പരാതി.

Exit mobile version