തൃശ്ശൂര്‍: പതിവിനേക്കാള്‍ തണുപ്പാണ് കേരളത്തില്‍ അനുഭവപ്പെടുന്നത്. മൂന്നാറില്‍ മഞ്ഞുവീഴ്ച തുടരുകയാണ്. താപനില പൂജ്യത്തിനും താഴെയാണ് ഇവിടെ മീശപ്പുലിമലയിലും ഇതേ അവസ്ഥ തുടരുന്നു. അതേസമയം വാട് ആപ്പിലും ഫേസ്ബുക്കിലും നിരവധി ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നുണ്ട്. ഇതു കണ്ട് നിരവധി വിനോദ സഞ്ചാരികള്‍ മൂന്നാറിലേക്ക് എത്തുന്നുണ്ട്.
എന്നാല്‍ മൂന്നാറിലേതെന്ന് പറഞ്ഞ് പങ്കുവെച്ച ചിത്രം പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന് എമണ്ടന്‍ പണി കൊടുത്തു. മണാലിയിലെ മഞ്ഞുവീഴ്ചയുടെ ചിത്രം മൂന്നാറാണെന്നും പറഞ്ഞാണ് സന്തോഷ് ശിവന്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. മൂന്നാര്‍ എന്ന കുറിപ്പോടെയായിരുന്നു ട്വീറ്റ്.
Munnar pic.twitter.com/uu7JjkvQZZ
— SantoshSivanASC. ISC (@santoshsivan) January 8, 2019
പിന്നാലെ മറുപടിയുമായി കേരള ടൂറിസം വകുപ്പ് തന്നെ രംഗത്തെത്തി. ”സര്‍, ട്വീറ്റിലെ ഫോട്ടോ മണാലിയില്‍ എടുത്തതാണെന്ന് കരുതുന്നു. മൂന്നാറില്‍ ഇത്രയധികം മഞ്ഞുവീഴ്ച ഉണ്ടായിട്ടില്ല.” മറ്റുപലരും അബദ്ധം ചൂണ്ടിക്കാണിച്ച് രംഗത്തെത്തി. അതിനിടെ സന്തോഷ് ശിവന്റെ ട്വീറ്റ് ചില ട്രോളന്മാരും കൈയ്യടക്കി.
Oops !😅 pic.twitter.com/D0GvD6JWLy
— SantoshSivanASC. ISC (@santoshsivan) January 8, 2019
ചിത്രത്തില്‍ കെഎല്‍ നമ്പറിലുള്ള വാഹനമുള്ളതിനാലാകാം സന്തോഷ് ശിവന്‍ തെറ്റിദ്ധരിച്ചത് എന്ന് ചിലര്‍ പറയുന്നു. അബദ്ധം മനസ്സിലായതോടെ ഹിമാചല്‍ പ്രദേശ് ടൂറിസം വകുപ്പിന്റെ രസീതോട് കൂടിയ ചിത്രം സന്തോഷ് ശിവന്‍ പിന്നീട് പോസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post