കൊച്ചി: ബിജെപി നേതാവ് അഡ്വക്കറ്റ് രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഒന്ന് മുതല്‍ നാല് വരെയുള്ള പ്രതികളായ നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.
അപ്പീലില്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹര്‍ജി മാര്‍ച്ച് 13ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.
അതേസമയം, പ്രതികളുടെ വധശിക്ഷ ശരിവെക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി നടപടി തുടങ്ങി. വധശിക്ഷക്ക് വിധിച്ച 15 പ്രതികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് നിരീക്ഷിച്ചാണ് 15 പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചത്.
ALSO READ ഹിമാചലിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴേക്ക്; മന്ത്രി വിക്രമാദിത്യ സിങ് രാജിവെച്ചു
അമ്മയുടെയും ഭാര്യയുടെയും മകളുടെയും കണ്‍മുന്നില്‍വച്ച് രണ്‍ജീത് ശ്രീനിവാസിനെ അതിദാരുണമായി കൊലപ്പെടുത്തിയ പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്നും മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post