കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന കാറ്റമരന്‍ ഫെറി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ബുധനാഴ്ചയാണ് ഉദ്ഘാടന പരിപാടി. തൂത്തുകുടിയില്‍ നിന്ന് വെര്‍ച്വല്‍ ആയാണ് പ്രധാനമന്ത്രി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നത്.
കൊച്ചിന് ഷിപ്യാര്ഡാണ് ഈ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ കാറ്റമരന്‍ ഫെറി നിര്‍മ്മിച്ചത്. ഭാവി ഇന്ധന സാങ്കേതികവിദ്യയില്‍ ഇന്ത്യയുടെ നിര്‍ണായക ചുവടുവയ്പ്പായിരിക്കും ഇത്.
also read:ഭൂമി തരംമാറ്റി നല്‍കുന്നതിന് കൈക്കൂലി; ആലപ്പുഴയില്‍ വില്ലേജ് ഓഫീസ് ജീവനക്കാര്‍ വിജിലന്‍സ് പിടിയില്‍
പൂര്‍ണമായും തദ്ദേശീയമായി രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്ത ഹൈഡ്രജന്‍ കപ്പലാണിത്.ശബ്ദമില്ലാതെ ഓടുന്ന ഈ ഫെറി മലിന വാതകങ്ങളൊന്നും പുറന്തള്ളുന്നില്ല.
ഊര്‍ജ്ജ ഉപയോഗവും കാര്യക്ഷമമാണ്. കൂടാതെ ആഗോള താപനത്തിന്റെ ആഘാതം കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഇത് ആഗോളതലത്തില്‍ ഇന്ത്യയ്ക്ക് ഒരു മത്സരാധിഷ്ഠിത മുന്‍തൂക്കവും നേടിക്കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു
also read:കടയില്‍ നിന്ന് വാങ്ങി വീട്ടിലെത്തിച്ച തണ്ണിമത്തന് പൊട്ടിത്തെറിച്ചു: നടുക്കത്തില്‍ നാട്ടുകാര്‍
ഈ ഹൈഡ്രജന്‍ ഫെറി 2070 ഓടെ ഇന്ത്യയില്‍ ഹരിതഗൃഹ വാതകങ്ങള്‍ മൂലമുള്ള മലിനീകരണം ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിപുലമായ പദ്ധതികളുടെ ഭാഗമായി ഒരു പൈലറ്റ് പദ്ധതി ആയാണ് നിര്‍മിച്ചത്.
Discussion about this post