തിരുനാവായ: സെന്‍ഡ് ഓഫ് പരിപാടിക്ക് സ്കൂളില്‍ കാറുകളുമായി എത്തി വിദ്യാര്‍ത്ഥികള്‍. സംഭവം അറിഞ്ഞതിന് പിന്നാലെ കാറുകള്‍ കസ്റ്റഡിയിലെടുത്ത് മോട്ടര്‍ വാഹന വകുപ്പ് കേസെടുത്തു.
തിരുനാവായയിലെ സ്കൂളിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ അടങ്ങുന്ന സംഘമാണ് കാറുകളും ജീപ്പുകളുമായി സ്കൂളിലെത്തിയത്. പിന്നാലെ സ്കൂള്‍ മുറ്റത്ത് പൊടിപാറിച്ച പ്രകടനം നടത്തുകയും ചെയ്തു.
also read:കടയില്‍ നിന്ന് വാങ്ങി വീട്ടിലെത്തിച്ച തണ്ണിമത്തന് പൊട്ടിത്തെറിച്ചു: നടുക്കത്തില്‍ നാട്ടുകാര്‍
ഇതു കണ്ട നാട്ടുകാരില്‍ ചിലര്‍ മോട്ടര്‍ വാഹന വകുപ്പ് എന്ഫോഴ്സ്മെന്റിലേക്കു വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
38,000 രൂപ പിഴിട്ട എംവിഡി അഭ്യാസപ്രകടനങ്ങള്‍ നടത്താന്‍ സഹായിച്ച ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടി സ്വീകരിച്ചു.
Discussion about this post