തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥികളെ പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രഖ്യാപിച്ചു. എൽഡിഎഫിൽ സിപിഎമ്മിനുള്ള 15 സീറ്റുകളിലെ സ്ഥാനാർത്ഥികളുടെ പട്ടികയാണ് ഇന്ന് എകെജി സെന്ററിൽ വെച്ച് നടത്തിയ പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.
വിജയം മാത്രം ലക്ഷ്യംവെച്ച് മുതിർന്ന നേതാക്കളും ജനസമ്മതിയുള്ളവരുമായ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. പാർട്ടിയുടെ മുഖമായ മുൻനിര നേതാക്കളാണ് പട്ടികയിലുള്ളത്.
ഒരു പൊളിറ്റ് ബ്യൂറോ അംഗം, നാല് കേന്ദ്രകമ്മിറ്റിയംഗങ്ങൾ, ഒരു മന്ത്രി, ഒരു രാജ്യസഭാ എംപി, മൂന്ന് എംഎൽഎമാർ, മൂന്ന് ജില്ലാസെക്രട്ടറിമാർ എന്നിവരാണ് മത്സരരംഗത്തുള്ളത്. സിപിഐയുടെ നാല് സ്ഥാനാർഥികളെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. കോട്ടയത്ത് കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായ തോമസ് ചാഴിക്കാടനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ 20 മണ്ഡലങ്ങളിലും ഇടതുപക്ഷ സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തെത്തി.
ALSO READ- ഓപ്പറേഷന് തിയറ്ററിനുള്ളില്‍ ഡാന്‍സ് റീല്‍സ്: മൂന്ന് നഴ്സ്മാരെ പിരിച്ചുവിട്ടു
സ്ഥാനാർത്ഥി പട്ടിക:
ആറ്റിങ്ങൽ-വി ജോയ്, നിലവിൽ വർക്കല എംഎൽഎ പാർട്ടി ജില്ലാ സെക്രട്ടറി.
കൊല്ലം- എം മുകേഷ്, നിലവിൽ കൊല്ലം എംഎൽഎ.
പത്തനംതിട്ട- തോമസ് ഐസക്. മുൻ മന്ത്രിയും പാർട്ടി കേന്ദ്രകമ്മിറ്റി അംഗവുമാണ്.
ആലപ്പുഴ- എഎം ആരിഫ്, നിലവിൽ കേരളത്തിൽ നിന്നുള്ള സിപിഎം എംപി
ഇടുക്കി- എംപി ജോയ്സ് ജോർജ്, മുൻ എംപി.
എറണാകുളം- കെജെ ഷൈൻ- കെഎസ്ടിഎ നേതാവും പറവൂർ നഗരസഭാംഗവുമാണ്
ചാലക്കുടി- സി രവീന്ദ്രനാഥ്. മുൻ മന്ത്രി, മൂന്നു തവണ എംഎൽഎ.
പാലക്കാട്- എ വിജയരാഘവൻ. പൊളിറ്റ് ബ്യൂറോ അംഗവും മുൻ എംപിയും പാർട്ടി മുൻ സംസ്ഥാന സെക്രട്ടറി.
ആലത്തൂർ- കെ രാധാകൃഷ്ണൻ- നിലവിൽ മന്ത്രിയും ചേലക്കര എംഎൽഎയും പാർട്ടി കേന്ദ്രകമ്മിറ്റി അംഗവുമാണ്
പൊന്നാനി- സിപിഎം സ്വതന്ത്രനായി കെ എസ് ഹംസ, മുസ്ലിം ലീഗിന്റെ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു.
മലപ്പുറം- വി വസീഫ്, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്.
കോഴിക്കോട്- എളമരം കരീം. നിലവിൽ രാജ്യസഭാ എംപി. മുൻ മന്ത്രിയും സിഐടിയും സംസ്ഥാന സെക്രട്ടറിയുമാണ്.
വടകര- കെകെ ശൈലജ. നിലവിൽ മട്ടന്നൂർ എംഎൽഎ മുൻ മന്ത്രിയും പാർട്ടി കേന്ദ്രകമ്മിറ്റി അംഗവുമാണ്
കണ്ണൂർ- എം.വി ജയരാജൻ, മുൻ എംഎൽഎ നിലവിൽ പാർട്ടി ജില്ലാ സെക്രട്ടറിയാണ്
കാസർകോട്- എംവി ബാലകൃഷ്ണൻ. നിലവിൽ പാർട്ടി ജില്ലാ സെക്രട്ടറിയാണ്. ലോക്സഭയിലേക്ക് കന്നിയങ്കം.
Discussion about this post