പരീക്ഷാ കാലമായതോടെ സെലിബ്രിറ്റികള്‍ കമന്റ് ചെയ്താല്‍ പഠിയ്ക്കാം എന്നുപറഞ്ഞ് സോഷ്യലിടത്ത് ട്രെന്‍ഡായിരിക്കുകയാണ്. നിരവധി പോസ്റ്റുകളാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ഇപ്പോഴിതാ പ്രവാസിയുടെ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.
സംവിധായകന്‍ ബേസില്‍ ജോസഫ് കമന്റ് ചെയ്താലേ നാട്ടിലേക്ക് വരൂ എന്ന വീഡിയോയുമായി മറ്റൊരു വിരുതന്‍. ഇഷ്ട താരത്തിന്റെ കമന്റ് അഭ്യര്‍ഥിച്ചുകൊണ്ടുള്ള ഇന്‍സ്റ്റഗ്രാമിലെ പുതിയ ട്രെന്‍ഡ് പിന്തുടര്‍ന്നാണ് ഇത്. ‘ആറു വര്‍ഷമായി നാട്ടിലെത്തിയിട്ട്, ബേസില്‍ ജോസഫ് കമന്റ് ചെയ്താല്‍ നാട്ടില്‍ വരാം’ എന്ന വീഡിയോയുമായാണ് യുവാവ് എത്തിയത്.
മോട്ടി ലാല്‍ എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്നാണ് കോട്ടയം സ്വദേശിയായ യുവാവ് വീഡിയോ പങ്കുവച്ചത്.”ബേസില്‍ ജോസഫ് ഈ വീഡിയോയില്‍ കമന്റിട്ടാല്‍ ഞാന്‍ ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് ബുക്ക് ചെയ്യും. കാനഡയില്‍ വന്നിട്ട് ആറ് വര്‍ഷമായി. ഒരു തിരിച്ചുവിളിയ്ക്കായി ഞാന്‍ കാത്തിരിക്കുന്നു.” പോസ്റ്റ് വൈറലായതോടെ ബേസിലിന്റെ ചെവിയിലുമെത്തി. ‘മകനേ മടങ്ങി വരൂ’ എന്നാണ് വീഡിയോയ്ക്ക് ബേസില്‍ കമന്റിട്ടത്.
നിരവധി പേരാണ് കമന്റ് ചെയ്ത ബേസില്‍ ജോസഫിനെ അഭിനന്ദിക്കുന്നത്. ഒരുലക്ഷത്തിനു മുകളില്‍ ലൈക്‌സ് ആണ് ബേസിലിന്റെ കമന്റിനു ലഭിച്ചതെന്നതും ശ്രദ്ധേയം.
”എന്നാലും നടന്‍മാരുടെ ഓരോ ഗതികേട് നോക്കണേ, ചിലരെ പാട്ട് പഠിപ്പിക്കണം, ചിലര്‍ക്കു തിന്നാന്‍ കൊടുക്കണം, ചിലരെ എക്‌സാമിന് പഠിപ്പിക്കണം, ഇതൊക്കെ കഴിഞ്ഞ് അഭിനയിക്കാന്‍ ഒക്കെ സമയം കാണോ എന്തോ” എന്നാണ് ഒരാള്‍ കുറിച്ചത്.
കുറച്ചു ദിവസം മുന്‍പാണ് ‘ഈ വീഡിയോക്ക് ടൊവിനോ തോമസ് കമന്റ് ചെയ്താലേ ഞാന്‍ പഠിക്കൂ’ എന്ന അടിക്കുറിപ്പോടെ താഹ എന്ന യുവാവ് എത്തിയത്. ‘പോയിരുന്ന് പഠിക്ക് മോനേ’ എന്നായിരുന്നു പോസ്റ്റിന് ടൊവിനോ തോമസിന്റെ മറുപടി.
View this post on Instagram
Discussion about this post