തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കായല്ക്ക് വേണ്ടി ഉപയോഗിച്ച ചുടുകട്ടകള്‍ ഇത്തവണയും വീട് നിര്‍മ്മാണത്തിന് തന്നെ ഉപയോഗിക്കും. ഇതിനായി ചുടുകട്ടകള്‍ ശേഖരിച്ചു തുടങ്ങി. മൂന്നുലക്ഷത്തോളം ഇഷ്ടികകളാണ് പൊങ്കാലയ്ക്കുശേഷം കോര്‍പ്പറേഷന്‍ ജീവനക്കാര്‍ ശേഖരിച്ചത്. ജഗതിയിലെ കോര്‍പ്പറേഷന്‍ മൈതാനത്തേക്കാണ് ഇവ മാറ്റിയത്.
ശേഖരിക്കുന്ന ഇഷ്ടികകള്‍ നിര്‍ധനരുടെ വീട് എന്ന സ്വപ്നത്തിന് ചുവരുകള്‍ നല്‍കും. ലൈഫ് മിഷന്‍ ഉള്‍പ്പെടെ ഭവന പദ്ധതികള്‍ക്കാണ് ഈ ഇഷ്ടികകള്‍ ഉപയോഗിക്കുക.
2018 മുതലാണ് പൊങ്കാല അടുപ്പിനുപയോഗിച്ച ചുടുകട്ടകള്‍ ശേഖരിച്ചു തുടങ്ങിയത്. ആദ്യ വര്‍ഷം എട്ട് വീടുകളുടെ നിര്‍മാണത്തിന് ഉപയോഗിച്ചു. കഴിഞ്ഞ വര്‍ഷം 17 വീടുകളുടെ നിര്‍മാണത്തിനാണ് ഇഷ്ടിക നല്‍കിയത്. ഇത്തവണ മൂന്ന് ലക്ഷത്തോളം ഇഷ്ടികകള്‍ വരുമെന്നാണ് കണക്കുകൂട്ടല്‍. ഭവന പദ്ധതികളില്‍ അപേക്ഷ നല്‍കുന്നവര്‍ക്ക് നേരിട്ട് ബോധ്യപ്പെട്ട ശേഷമാണ് ഇഷ്ടികകള്‍ വിതരണം ചെയ്യുക.
Discussion about this post