തിരുവനന്തപുരം: മുസ്ലിം ലീഗ്-കോൺഗ്രസ് മൂന്നാം സീറ്റ് വിവാദത്തിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ലീഗിന് മൂന്ന് സീറ്റിൽ കൂടുതൽ മത്സരിക്കാൻ അർഹതയുണ്ടെന്നും കോൺഗ്രസ് ലീഗിനെ വട്ടം കറക്കുകയാണെന്നും ഇപി ആരോപിച്ചു.
കോൺഗ്രസ് ലീഗിനെ ഭയപ്പെടുത്തുകയാണ്. സമരാഗ്നിയിൽ ലീഗിനെ കോൺഗ്രസ് അടുപ്പിക്കുന്നില്ല. ആർഎസ്എസ് അജണ്ടയുടെ ഭാഗമായാണ് ലീഗിനെ മാറ്റിനിർത്തുന്നത്. കോൺഗ്രസ് ഒറ്റയ്ക്ക് നിന്നാൽ ഒരു മണ്ഡലത്തിലും ജയിക്കില്ല. ലീഗ് ഒറ്റയ്ക്ക് നിന്ന് മത്സരിച്ചാൽ സീറ്റുകൾ നേടുമെന്നും ഇപി ജയരാജൻ പറഞ്ഞു.
അംഗീകാരമുള്ള ജനപ്രതിയുള്ള സ്ഥാനാർത്ഥികളെ എൽഡിഎഫ് മത്സരിപ്പിക്കും. ഇരുപതിൽ ഇരുപത് സീറ്റും എൽഡിഎഫ് നേടുമെന്നും ഇപി ജയരാജൻ പറഞ്ഞു. എന്ത് തെറിയും പറയാം എന്ന നിലയിലേക്ക് കോൺഗ്രസ് മാറിയിരിക്കുകയാണ്. ഒടുവിൽ സഹോദരങ്ങൾ എന്നും പറയുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രതിപക്ഷ നേതാവ് വിഡി സതീശനെ അസഭ്യം പറഞ്ഞ സംഭവത്തിൽ ഇപി പരിഹസിച്ചു.
‘കോൺഗ്രസ്സ് ലീഗിനെ അപമാനിക്കുകയാണ്. ഇനി നടക്കാനുള്ളത് അടി പരിഹാസ്യരായി തുടരണോയെന്ന് ലീഗ് ആലോചിക്കട്ടെ. കോൺഗ്രസ് നെറികനെതിരെ ലീഗ് അണികൾ ക്ഷുഭിതരാണ്. മുസ്ലിംലീഗിന് 60 വർഷമായി രണ്ട് സീറ്റാണ്. ലീഗിനെ പരിഗണിക്കേണ്ടതാണ്. കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാടിന്റെ ഭാഗമായാണ് ലീഗിനെ ഒറ്റപ്പെടുത്തുന്നത്’,- ഇപി ജയരാജൻ പറഞ്ഞു.
1962ൽ കോൺഗ്രസിൽ ചേരുന്ന സമയത്ത് മുസ്ലിം ലീഗിന് രണ്ടു സീറ്റുണ്ടായിരുന്നു. 2024 ആയി, ഇത്രയും കാലം ഈ രണ്ടു സീറ്റിൽ കഴിഞ്ഞുകൂടുന്നവർക്ക് സ്വാഭാവികമായും കൂടുതൽ സീറ്റിനു യോഗ്യതയുണ്ടോ അതോ ഇല്ലയോ എന്നും ഇപി ചോദിച്ചു.
Discussion about this post