മലപ്പുറം: കൊണ്ടോട്ടിയില്‍ സ്വകാര്യ ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്വകാര്യ ബസിനെ മറികടക്കുന്നതിനിടയാണ് അപകടം. അതേസമയം, യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല. കോഴിക്കോട് പാലക്കാട് റൂട്ടിലെ കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്.
ഇതേ റൂട്ടിലെ കൊണ്ടോട്ടി ബസ്റ്റാന്റിന് സമീപമാണ് സംഭവം അപകടം നടന്നത്. വലതുവശം ചേര്‍ന്ന് പോവുകയായിരുന്ന ബസിനേ ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ കെഎസ്ആര്‍ടിസി ബസ് ഡിവൈഡറില്‍ കയറി. ഉടനെ ബസ് വളക്കാനുള്ള ശ്രമത്തിനിടെ മറിയുകയായിരുന്നു.
നിസ്സാര പരിക്കേറ്റ യാത്രക്കാര്‍ ചികിത്സ തേടി മടങ്ങി. ഈ പാതയില്‍ ബസുകളുടെ മത്സരയോട്ടവും അപകടവും നിത്യ കാഴ്ചയാണെന്ന് നാട്ടുകാര്‍ പറയുന്നു. രാവിലെ റോഡില്‍ വലിയ തിരക്കില്ലാഞ്ഞത് വന്‍ ദുരന്തം ഒഴിവായി.