തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കമായി. പത്തുമണിയോടെ പണ്ടാര അടുപ്പില്‍ നിന്ന് തീ പകര്‍ന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായി. പണ്ടാര അടുപ്പില്‍ നിന്ന് കത്തിക്കുന്ന ദീപത്തില്‍ നിന്നാണ് കീലോമീറ്റകളോളം നിരക്കുന്ന അടുപ്പുകളിലേക്ക് പകര്‍ന്നത്. ശുദ്ധ പുണ്യാഹത്തിന് ശേഷമാണ് ചടങ്ങുകള്‍ ആരംഭിച്ചത്. 10.30ന് സഹമേല്‍ശാന്തി വലിയ തിടപ്പള്ളിയിലേക്കും ക്ഷേത്രത്തിന് മുന്‍വശത്തെ പണ്ടാര അടുപ്പിലേക്കും തീ പകര്‍ന്നു. ഇതിന് പിന്നാലെ ചെണ്ടമേളവും കരിമരുന്ന് പ്രയോഗം നടന്നു. ദൂരെയുള്ള ഭക്തര്‍ക്ക് പ്രത്യേക അറിയിപ്പും നല്‍കിയിരുന്നു.
പതിനായിരക്കണക്കിന് ഭക്തരാണ് നഗരത്തിന്റെ പല ഭാഗത്തും പൊങ്കാല അര്‍പ്പിക്കുന്നത്. ഉച്ചക്ക് 2.30നാണ് പൊങ്കാല നിവേദിക്കുക. ദിവസങ്ങള്‍ക്ക് മുമ്പേ തന്നെ നഗരത്തിന്റെ പല ഭാഗത്തും ഇഷ്ടിക നിരത്തി സ്ത്രീകള്‍ സ്ഥാനം ഉറപ്പിച്ചിരുന്നു. ആറ്റുകാലമ്മയുടെ ദര്‍ശനത്തിനും പൊങ്കാല നിവേദ്യത്തിനുമായി പതിനായിരക്കണക്കിന് സ്ത്രീകളാണ് ആറ്റുകാലിലേക്ക് ഒഴുകി എത്തുന്നത്.
ദൂരപ്രദേശങ്ങളില്‍ നിന്ന് എത്തിവരടക്കം രാത്രി തന്നെ എത്തി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി സ്ഥലം പിടിച്ചിരുന്നു. പൊങ്കാല അര്‍പ്പിക്കാനെത്തുന്ന ഭക്തര്‍ക്ക് വേണ്ട എല്ലാ ക്രമീകരണവും പൂര്‍ത്തിയായിട്ടുണ്ട്. പോലീസിന്റെ എയ്ഡ്പോസ്റ്റും അഗ്നിശമനസേനയുടെയും മെഡിക്കല്‍ സംഘങ്ങളുടെയും പ്രത്യേക ക്രമീകരണവും ഒരുക്കിയിട്ടുണ്ട്.
Discussion about this post