വയനാട്ടില്‍ വീണ്ടും കടുവ ഇറങ്ങി, മുള്ളന്‍കൊല്ലിയില്‍ പശുക്കിടാവിനെ കൊന്നു

നാട്ടുകാരനായ തോമസിന്റെ ഒരു വയസ്സ് പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ പിടിച്ചത്.

വയനാട്: മുള്ളന്‍കൊല്ലിയില്‍ വീണ്ടും കടുവയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പ്രദേശത്തു നിന്ന് പശുക്കിടാവിനെ കടുവ പിടിച്ചു. നൂറ് മീറ്റര്‍ മാറി പാടത്ത് പശുക്കിടാവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. നാട്ടുകാരനായ തോമസിന്റെ ഒരു വയസ്സ് പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ പിടിച്ചത്.

രാവിലെ പള്ളിയില്‍ പോയവരും കടുവയെ കണ്ടെന്ന് പറഞ്ഞു. രണ്ടുമാസമായി മുള്ളന്‍കൊല്ലി മേഖലയില്‍ കടുവ സാന്നിധ്യമുണ്ട്. വനംവകുപ്പ് കൂട് വച്ചിട്ടുണ്ടെങ്കിലും കടുവയെ ഇതുവരെ കെണിയിലായിട്ടില്ല. കടുവയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ഉത്തരവ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇറക്കിയിരുന്നു.

Exit mobile version