ഇനി താനേ കയറിക്കോളും! നാമജഘോഷയാത്രയ്ക്ക് പോയ യുവതികള്‍ തന്നെ ഇനി ശബരിമലയില്‍ ദര്‍ശനത്തിനെത്തും: സണ്ണി എം കപിക്കാട്

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ കയറിയതിന് പിന്നാലെ തന്നെ ഭരണഘടനാ വിധി നടപ്പിലായി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

തൃശ്ശൂര്‍: ശബരിമലയില്‍ ഇനി സ്ത്രീകള്‍ താനേ കയറിക്കോളുമെന്ന് സണ്ണി എം കപിക്കാട്. നാമജപഘോഷയാത്രയില്‍ പങ്കെടുത്ത യുവതികള്‍ തന്നെ ഇനി ശബരിമലയില്‍ ദര്‍ശനത്തിനെത്തുമെന്നും ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ കയറിയതിന് പിന്നാലെ തന്നെ ഭരണഘടനാ വിധി നടപ്പിലായി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ദളിത് ഫെഡറേഷന്‍ നേതാവ് എസ്പി മഞ്ജു ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏഷ്യാനെറ്റ് ഓണ്‍ലൈനിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

ആക്റ്റിവിസ്റ്റുകളാണ് ശബരിമലയില്‍ കയറുന്നതെന്ന ആരോപണം രണ്ട് സ്ത്രീകള്‍ കയറിയതോടെ അവസാനിച്ചു. ഇനി വരുന്നവര്‍ അയപ്പഭക്തരായിരിക്കും. ശബരിമലയില്‍ സ്ത്രീകള്‍ പോവുന്നത് സ്വഭാവിക പ്രക്രിയയായി മാറിക്കൊണ്ടിരിക്കുകയാണ്, യുവതികള്‍ കയറുന്നതിനെതിരെ ശബരിമലയില്‍ പ്രതിരോധം സൃഷ്ടിക്കുമ്പോള്‍ അതിനെ മറികടക്കാനുള്ള കാര്യങ്ങള്‍ അവര്‍ ചെയ്യുമെന്നും കപിക്കാട് പറഞ്ഞു.

ഭരണഘടനാ വിധി നടപ്പിലാക്കുക എന്ന താല്‍പ്പര്യത്തില്‍ ഞങ്ങള്‍ മുന്‍കൈ എടുത്ത് ഒരു സംഘം ശബരിമലയില്‍ പോവാന്‍ തീരുമാനിച്ചിരുന്നു. അതിനിടയിലാണ് ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പ്രവേശിച്ചത്. ഇനി യുവതികള്‍ താനേ കയറിക്കോളും സണ്ണി എം കപിക്കാട് പറഞ്ഞു.

Exit mobile version