കൊച്ചി: അഡ്വ ബിഎ ആളൂര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരത്തില്‍ കടന്നു പിടിച്ചതായി പരാതി. ആളൂരിനെതിരെ പോക്സോ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.
എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ആളൂരിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇത് മൂന്നാമത്തെ കേസാണ് ആളൂരിനെതിരെ ചുമത്തിയിരിക്കുന്നത്.
also read:വിവാഹത്തില്‍ പങ്കെടുക്കണം; ബില്‍ക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസിലെ ഒരു പ്രതിയ്ക്ക് കൂടി പരോള്‍
നേരത്തെ രണ്ട് തവണ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ ആളൂരിനെതിരെ കേസെടുത്തിരുന്നു. ഇതില്‍ രണ്ടാമത്തെ കേസ് കടമായി ബിസിനസ് ആവശ്യത്തിന് നല്കിയ പണം തിരികെ ചോദിച്ചപ്പോള്‍ അപമാനിച്ചുവെന്ന ഒരു സ്ത്രീയുടെ പരാതിയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഈ പണം തിരികെ ചോദിക്കാന്‍ പരാതിക്കാരിക്കൊപ്പം ആളൂരിന്റെ ഓഫീസിലെത്തിയ പെണ്‍കുട്ടിയെ കയറിപ്പിടിച്ചുവെന്നാണ് മൂന്നാമതായി രജിസ്റ്റര്‍ ചെയ്ത പോക്സോ കേസ്.
also read:കുടുംബസംഗമത്തില്‍ പങ്കെടുക്കാനെത്തി: മൂന്ന് വയസ്സുകാരന് കിണറ്റില്‍ വീണ് മരിച്ചു
പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നും പരാതിയില്‍ പറയുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിയ ശേഷമേ കേസിനെ കുറിച്ച് പറയാനാകൂവെന്നാണ് പൊലീസ് പറയുന്നത്.
Discussion about this post