കോഴിക്കോട്: കുടുംബസംഗമത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം പങ്കെടുക്കാനെത്തിയ മൂന്നു വയസ്സുകാരന് കിണറ്റില്‍ വീണ് ദാരുണാന്ത്യം. മലപ്പുറം പുല്ലാംകോട് സ്രാമ്പിക്കല്‍ പരപ്പന്‍ വീട്ടില്‍ റിഷാദിന്റെ മകന്‍ മുഹമ്മദ് ഐജിനാണ് മരിച്ചത്.
ഓമശേരിയില്‍ ഫാം ഹൗസിലെ കിണറ്റിലാണ് കഴിഞ്ഞ ദിവസം രാത്രി കുട്ടി വീണത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടി കളിച്ച് കൊണ്ടിരുന്നപ്പോള്‍ കാല്‍വഴുതി വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കൊടുവള്ളി പോലീസ് അന്വേഷണം തുടങ്ങി.
Discussion about this post