മലപ്പുറം: മലപ്പുറം കലക്ടറേറ്റില്‍ എത്തുന്നവര്‍ക്ക് ഇനി എണ്ണ പലഹാരങ്ങള്‍ ലഭിക്കില്ല. പകരം പുഴുങ്ങിയ കടലയും മുളപ്പിച്ച ധാന്യങ്ങളുമൊക്കെ പ്ലേറ്റുകളിലെത്തും. നിറം ചേര്‍ക്കാത്ത ഭക്ഷണം ജില്ലയിലെ ഭക്ഷ്യശാലകളില്‍ വിളമ്പുന്ന പദ്ധതികളും ജില്ലാ കലക്ടര്‍ വിആര്‍ വിനോദിന്റെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്തു വരികയാണ്.
ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് മുന്‍തൂക്കം നല്‍കാനുള്ള പലപരിപാടികളും ജില്ലാ ഭരണകൂടം ആസൂത്രണം ചെയ്തിട്ടുണ്ട്. എണ്ണ, നിറം, പഞ്ചസാര എന്നിവ കുറയ്ക്കേണ്ടത് ആവശ്യമാണ്. അതിന്റെ ആദ്യ പടിയായി കലക്ടറേറ്റില്‍ നിന്നു തന്നെ നടപടി ആരംഭിച്ചിരിക്കുകയാണ്.
Discussion about this post