കല്‍പ്പറ്റ: സഹോദരിയുമായി വഴക്കിട്ടതിന്റെ പേരില്‍ ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ച മൂന്നുപേര്‍ അറസ്റ്റില്‍. വയനാട്ടിലാണ് സംഭവം. മീനങ്ങാടി ചെണ്ടക്കുനി പുത്തന്‍വീട്ടില്‍ അബ്ദുള്‍ സലീം (52), അബ്ദുള്‍ സലാം (48), അബ്ദുള്‍ ഷെരീഫ് (44) എന്നിവരാണ് അറസ്റ്റിലായത്.
മീനങ്ങാടി പോലീസ് ആണ് ഇവരെ അറസ്റ്റുചെയ്തത്. മീനങ്ങാടി ചെണ്ടക്കുനി സ്വദേശിയായ എം. അസീസിന്റെ പരാതിയിലാണ് അറസ്റ്റ്. കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ 19-ാം തീയ്യതി രാത്രിയായിരുന്നു.
also read:‘ടൊവിനോ കമന്റിട്ടാല്‍ പഠിയ്ക്കാം’: വിദ്യാര്‍ഥിയ്ക്ക് കിടിലന്‍ മറുപടി കൊടുത്ത് താരം
താന്‍ ഭാര്യയുമായി വഴക്കുണ്ടാക്കിയതിന്റെ വിരോധത്തിലാണ് ആക്രമണമെന്ന് അസീസ് നല്കിയ പരാതിയില്‍ പറയുന്നു. ഇരുമ്പ് ദണ്ഡ്, ടയര്‍ എന്നിവ ഉപയോഗിച്ച് അടിച്ച് മാരകമായി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
പുറത്തും വലതു തോളിലും തലയിലും മൂക്കിലും ക്രൂരമായി മര്‍ദിച്ചതായി അസീസ് പറയുന്നു. വാരിയെല്ലിന് പൊട്ടലുണ്ടായിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ അസീസ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Discussion about this post